CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 57 Seconds Ago
Breaking Now

യുകെയിലെ ജനങ്ങളില്‍ സര്‍ക്കാര്‍ മനഃപ്പൂര്‍വ്വം കൊവിഡ്-19 പരത്തുന്നു! വാക്‌സിന്‍ ട്രയല്‍സ് വേഗത്തിലാക്കാന്‍ ഈ പരീക്ഷണം നടത്തുന്ന ലോകത്തിലെ ആദ്യ രാജ്യം; രണ്ടാഴ്ചത്തേക്ക് 4000 പൗണ്ട് കൈയില്‍ കിട്ടും!

ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഡിസീസസ് ക്ലിനിക്കില്‍ വോളണ്ടിയര്‍മാരെ താമസിപ്പിച്ചാണ് പരീക്ഷണം

വൈറസ് പിടിപെടാതെ രക്ഷപ്പെടാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. എന്നാല്‍ ലോകത്തില്‍ ആദ്യമായി ജനങ്ങള്‍ക്ക് കൊവിഡ്-19 ഇന്‍ഫെക്ഷന്‍ മനഃപ്പൂര്‍വ്വം പകര്‍ന്നുനല്‍കാന്‍ ഒരുങ്ങുകയാണ് യുകെ. ആരോഗ്യമുള്ള വോളണ്ടിയര്‍മാര്‍ക്കാണ് കൊറോണാവൈറസ് നല്‍കുന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 

30 വയസ്സില്‍ താഴെയുള്ള തൊണ്ണൂറോളം വോളണ്ടിയര്‍മാര്‍ക്കാണ് കൊവിഡ് 19 ചലഞ്ച് ട്രയലിന്റെ ഭാഗമായി രോഗം പകരുന്നത്. ഇതിന് ശേഷം പരീക്ഷണാടിസ്ഥാനത്തിലുള്ള നേസല്‍ വാക്‌സിന്‍ നല്‍കും. വിവാദമായ പഠനത്തിന് റെഗുലേറ്റര്‍മാരുടെ അംഗീകാരം ലഭിച്ചാല്‍ വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വേഗതയേറുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം ആദ്യത്തില്‍ ആദ്യത്തെ വാക്‌സിന്‍ എത്തിയേക്കുമെന്നാണ് കരുതുന്നത്. 

ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് ഡിസീസസ് ക്ലിനിക്കില്‍ വോളണ്ടിയര്‍മാരെ താമസിപ്പിച്ചാണ് പരീക്ഷണം. ഇവരിലെ ലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. അടുത്ത വര്‍ഷം മേയില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു. ആളുകള്‍ രോഗം നല്‍കുകയല്ല പഠനത്തിന്റെ ഉദ്ദേശമെന്നും മൂക്കില്‍ വൈറസ് ഇരട്ടിക്കുന്നതിനാണ് ശ്രദ്ധ നല്‍കുന്നതെന്നും ഇംപീരിയല്‍ കോളേജ് ലണ്ടനിലെ പ്രൊഫസര്‍ പീറ്റര്‍ ഓപ്പണ്‍ഷോ വ്യക്തമാക്കി. 

'എല്ലാ ജാഗ്രതയും പാലിക്കുന്നതിനാല്‍ ഇന്‍ഫെക്ഷന് പരിധിയുണ്ടാകും. ഈ മേഖലയിലെ മികച്ച അനുഭവസമ്പത്ത് ഉപയോഗിച്ച് കാര്യങ്ങള്‍ സുരക്ഷിതമായി നടത്തും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോസ് നല്‍കിയ ശേഷം രണ്ടര ആഴ്ച ക്ലിനിക്കില്‍ തുടരാന്‍ 4000 പൗണ്ടിലേറെ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പിടിപെടാന്‍ സാധ്യത കുറഞ്ഞ 18 മുതല്‍ 30 വയസ്സ് വരെ പ്രായമുള്ളവരെയാണ് വോളണ്ടിയര്‍മാരായി തേടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.