CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 21 Minutes 37 Seconds Ago
Breaking Now

ഫ്രാന്‍സില്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ഇമ്മാനുവല്‍ മാക്രോണ്‍; വൈറസിന്റെ നിയന്ത്രണം കൈവിട്ട് പോയെന്ന് മുതിര്‍ന്ന ശാസ്ത്രജ്ഞന്‍; യൂറോപ്പിന് ഭീഷണിയായി പ്രതിഷേധങ്ങള്‍

വീക്കെന്‍ഡുകളില്‍ ആളുകളെ വീട്ടില്‍ പിടിച്ചിരുത്താനും, അവശ്യ ഷോപ്പുകള്‍ ഒഴികെയുള്ളവ അടയ്ക്കാനും, കര്‍ഫ്യൂ നടപടികള്‍ നേരത്തെ നടപ്പാക്കാനുമാണ് നീക്കങ്ങള്‍

യൂറോപ്പില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ സജീവമാകുന്നതിന് ഇടയില്‍ രണ്ടാമതും രാജ്യം അടച്ചുപൂട്ടാന്‍ ഒരുങ്ങി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. കൊറോണാവൈറസ് രാജ്യത്ത് വീണ്ടും നടമാടാന്‍ തുടങ്ങിയതോടെയാണ് പ്രതിരോധ നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ന് രാത്രി ടെലിവിഷന്‍ അഭിസംബോധനയില്‍ പ്രസിഡന്റ് പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് വിവരം. 

ദേശീയ ലോക്ക്ഡൗണോ, പ്രാദേശിക നടപടികളോ ആകും ഉണ്ടാവുകയെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇതേക്കുറിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സില്‍ നടപ്പാക്കിയ യാത്രാ സ്വാതന്ത്ര്യ വിലക്കിനേക്കാള്‍ സൗകര്യപ്രദമായ വിലക്കുകളാണ് പരിഗണയിലുള്ളത്. ഫ്രാന്‍സില്‍ കൊവിഡ്-19 മരണങ്ങള്‍ വന്‍തോതിലാണ് ഉയരുന്നത്. 24 മണിക്കൂറില്‍ 523 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണക്കണക്കാണിത്. 

33,417 പുതിയ ഇന്‍ഫെക്ഷനുകളും ഫ്രഞ്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഫ്രഞ്ച് പൗരന്‍മാര്‍ ബുദ്ധിമുട്ടുള്ള തീരുമാനങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്റെ മുന്നറിയിപ്പ്. രണ്ടാം ഘട്ട വ്യാപനത്തിന്റെ വെളിച്ചത്തില്‍ നടപ്പാക്കുന്ന വിലക്കുകളെ കുറിച്ച് സംസാരിക്കാന്‍ മാക്രോണ്‍ രണ്ട് എമര്‍ജന്‍സി ഡിഫന്‍സ് കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും, ജനങ്ങളുടെ സ്വതന്ത്ര യാത്രയില്‍ വിലക്കുകള്‍ വന്നുചേരാനുമാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

വീക്കെന്‍ഡുകളില്‍ ആളുകളെ വീട്ടില്‍ പിടിച്ചിരുത്താനും, അവശ്യ ഷോപ്പുകള്‍ ഒഴികെയുള്ളവ അടയ്ക്കാനും, കര്‍ഫ്യൂ നടപടികള്‍ നേരത്തെ നടപ്പാക്കാനുമാണ് നീക്കങ്ങള്‍. ഫ്രാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ആശുപത്രികളില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ നേരിടുന്നത് ഒഴിവാക്കാന്‍ നടപടികള്‍ വേണമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.