CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 50 Seconds Ago
Breaking Now

മുങ്ങിത്താണ യുവതിയെ രക്ഷിച്ചു ; ബ്രിട്ടീഷ് നയതന്ത്രജ്ഞന് നന്ദി അറിയിച്ച് ചൈന

170 മില്യണ്‍ ആളുകളാണ് ചൈനയില്‍ ഈ വീഡിയോ കണ്ടത്.

വെള്ളത്തില്‍ മുങ്ങിത്താണ ചൈനീസ് യുവതിയെ രക്ഷപ്പെടുത്തി ബ്രിട്ടീഷ് നയതന്ത്രജ്ഞന്‍ സ്റ്റീഫന്‍ എലിസണ്‍. രക്ഷപ്പെടുത്തുന്ന വീഡിയോ ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായി. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ചൈനയും ബ്രിട്ടനുമായുള്ള ബന്ധം പ്രതിസന്ധിയിലിരിക്കേ സംഭവം ലോകത്താകെ ചര്‍ച്ചയായി.

മുങ്ങിത്താഴുന്ന യുവതിയെ രക്ഷിക്കാന്‍ ഷൂസ് വലിച്ചെറിഞ്ഞ് വെള്ളത്തിലേക്ക് ചാടുന്ന സ്റ്റീഫനാണ് വീഡിയോയില്‍ ഉള്ളത്. 170 മില്യണ്‍ ആളുകളാണ് ചൈനയില്‍ ഈ വീഡിയോ കണ്ടത്.

അറുപത്തൊന്ന് വയസുകാരനായ സ്റ്റീഫന്‍ ഒരു ട്രയാത് ലീറ്റ് കൂടിയാണ്. സ്റ്റീഫനെ അഭിനന്ദിച്ച് ചൈനീസ് വിദേശകാര്യ വക്താവടക്കം രംഗത്തെത്തി. 




കൂടുതല്‍വാര്‍ത്തകള്‍.