CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 34 Seconds Ago
Breaking Now

മഹാത്മാ ഗാന്ധിക്ക് സമാധാനത്തിനുള്ള നോബല്‍ നിരസിക്കാന്‍ കാരണമെന്ത്? അഞ്ച് വട്ടം നോമിനേഷന്‍ കിട്ടിയിട്ടും ബഹുമതി കിട്ടാതെ പോയതിന്റെ കാരണം 'ദേശസ്‌നേഹം'!

ഗാന്ധിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ചാണ് നോബല്‍ കമ്മിറ്റി ഉപദേശകന്‍ പ്രൊഫ. ജേക്കബ് വോം മുള്ളര്‍ അക്കാലത്ത് വിമര്‍ശനക്കുറിപ്പ് നല്‍കിയത്

നോബല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍ നേരിടുന്ന ഏറ്റവും വലിയ ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. 'എന്ത് കൊണ്ടാണ് മഹാത്മാ ഗാന്ധിക്ക് ഒരിക്കലും സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കാതിരുന്നത്'? എന്ന ചോദ്യത്തിനാണ് നോബല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍ ഒടുവില്‍ സമാധാനം കണ്ടിരിക്കുന്നത്. 

മഹാത്മാ ഗാന്ധിക്ക് നോബല്‍ സമ്മാനം ലഭിക്കാത്തതിന് പല തലത്തില്‍ കാരണങ്ങളുണ്ടെങ്കിലും സുപ്രധാനമായ ഒരു കാരണം അദ്ദേഹം 'ദേശീയവാദിയും', 'ദേശസ്‌നേഹിയും' ആയിപ്പോയതാണെന്നാണ് നോബല്‍ പ്രൈസ് ഓര്‍ഗനൈസേഷന്‍ എഴുതിയ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. അഞ്ച് തവണയാണ് നിരവധി ആരാധകരും, അതുപോലെ വിമര്‍ശകരുമുള്ള ഇദ്ദേഹത്തിന് നോമിനേഷന്‍ ലഭിച്ചത്. 

'1937, 1938, 1939, 1947, ഒടുവില്‍ 1948 ജനുവരിയില്‍ വധിക്കപ്പെടുന്നതിന് ഏതാനും ദിവസം മുന്‍പും ഗാന്ധിയെ നോമിനേറ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ ഒഴിവാക്കിയത് പിന്നീടുള്ള നോബല്‍ കമ്മിറ്റി അംഗങ്ങളില്‍ ഖേദം ജനിപ്പിച്ചിരുന്നു. 1989-ല്‍ ദലൈലാമയ്ക്ക് സമാധാന നോബല്‍ നല്‍കിയപ്പോള്‍ 'ഈ അവാര്‍ഡ് മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കുള്ള ആദരമാണെന്ന്' കമ്മിറ്റി ചെയര്‍മാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്ത് കൊണ്ടാണ് ഗാന്ധിക്ക് നോബല്‍ നല്‍കാതിരുന്നതെന്ന് അടുത്തിടെ ചില വിവരങ്ങള്‍ ലഭ്യമാകുന്നത് വരെ അറിവുണ്ടായിരുന്നില്ല', ലേഖനം തുടരുന്നു. 

ഗാന്ധിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ചാണ് നോബല്‍ കമ്മിറ്റി ഉപദേശകന്‍ പ്രൊഫ. ജേക്കബ് വോം മുള്ളര്‍ അക്കാലത്ത് വിമര്‍ശനക്കുറിപ്പ് നല്‍കിയത്. ഇന്ത്യന്‍ ദേശീയവാദിയും, സാധാരണ രാഷ്ട്രീയക്കാരനുമാണ് ഗാന്ധിയെന്നും, ഇദ്ദേഹത്തിന്റെ പല നയംമാറ്റങ്ങളും വിശദീകരിക്കാന്‍ കഴിയാത്തവയാണെന്നും മുള്ളര്‍ എഴുതി. 




കൂടുതല്‍വാര്‍ത്തകള്‍.