CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 20 Minutes 15 Seconds Ago
Breaking Now

ഔട്ട്‌ഡോര്‍ കരോള്‍ സിംഗിംഗ്, നേറ്റിവിറ്റി പ്ലേ എന്നിവയ്ക്ക് വിലക്കില്ല; ക്രിസ്മസ് സമയത്ത് ഈ ആഘോഷങ്ങള്‍ ചുരുക്കേണ്ട; ലോക്ക്ഡൗണ്‍ തീരുമ്പോള്‍ ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കുമെന്ന് സ്ഥിരീകരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്; വിശ്വാസികള്‍ക്ക് ആശ്വാസം

ഔട്ട്‌ഡോര്‍, ഡോര്‍ ടു ഡോര്‍ സിംഗിംഗില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് എല്ലാവര്‍ക്കും പങ്കെടുക്കാം

ഒടുവില്‍ വിശ്വാസികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്. ലോക്ക്ഡൗണിന് ശേഷം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഔട്ട്‌ഡോര്‍ കരോള്‍ സിംഗിംഗ്, നേറ്റിവിറ്റി പ്ലേ എന്നിവയുമായി മുന്നോട്ട് പോകാമെന്നാണ് ചര്‍ച്ച് സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിക്കുന്ന അവസ്ഥകളില്‍ കരോള്‍ ഗായകര്‍ക്ക് അനുവാദം ലഭിക്കുമെന്ന് ചര്‍ച്ചിനെ പ്രതിനിധീകരിച്ച് ഹൗസ് ഓഫ് കോമണ്‍സില്‍ സംസാരിച്ച കണ്‍സര്‍വേറ്റീവ് എംപി ആന്‍ഡ്രൂ സെലസ് പറഞ്ഞു. കണ്‍സേര്‍ട്ടുകള്‍ ഔട്ട്‌ഡോറിലാണ് നടത്തേണ്ടത്. 

ഡിസംബര്‍ 2 മുതല്‍ ആരാധനാ കേന്ദ്രങ്ങള്‍ തുറക്കുമെന്നും ചര്‍ച്ച് കമ്മീഷണര്‍മാരുടെ ചോദ്യങ്ങള്‍ക്ക് സെലസ് മറുപടി നല്‍കി. ഇതോടെ ചര്‍ച്ചുകള്‍ക്കും, കത്തീഡ്രലുകള്‍ക്കും ക്രിസ്മസ് ആഘോഷങ്ങളെ സംശയങ്ങള്‍ക്ക് അതീതമായി സമീപിക്കാം. കെട്ടിടങ്ങള്‍ കൊവിഡ് സുരക്ഷിതമാക്കിയെന്ന് പുരോഹിതന്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഓരോ സര്‍വ്വീസിലും കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്താനായി സര്‍വ്വീസുകളുടെ എണ്ണം കൂട്ടാനാണ് പല കത്തീഡ്രലുകളും, ചര്‍ച്ചുകളും പദ്ധതിയിടുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഔട്ട്‌ഡോര്‍, ഡോര്‍-ടു-ഡോര്‍ സിംഗിംഗില്‍ എല്ലാവര്‍ക്കും പങ്കെടുക്കാമെന്നത് മഹത്തായ വാര്‍ത്തയാണെന്നും സെലസ് വ്യക്തമാക്കി. ഇന്‍ഡോര്‍ സിംഗിംഗ് പെര്‍ഫോമര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോള്‍ ഔട്ട്‌ഡോര്‍, ഡോര്‍ ടു ഡോര്‍ സിംഗിംഗില്‍ രണ്ട് മീറ്റര്‍ അകലം പാലിച്ച് എല്ലാവര്‍ക്കും പങ്കെടുക്കാം. പെര്‍ഫോമിംഗ് ആര്‍ട്ട് നിബന്ധന പ്രകാരം 18 വയസ്സില്‍ താഴെയുള്ളവരുടെ നേറ്റിവിറ്റി പ്ലേയ്ക്കും അനുവാദമുണ്ട്, സെലസ് പറഞ്ഞു. 

ക്രിസ്മസ് ആചാരണങ്ങളുടെ സുപ്രധാന ഭാഗമാണ് കരോള്‍ ആലാപനം. ഇത് ഈ വര്‍ഷം സുരക്ഷിതമായി നടത്താന്‍ ശ്രമിക്കുകയാണെന്ന് കള്‍ച്ചര്‍, മീഡിയ, സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു. ഡിസംബര്‍ 2ന് ശേഷം പുതുക്കിയ ആര്‍ട്ട് ഗൈഡന്‍സ് പ്രസിദ്ധീകരിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.