CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 21 Minutes 28 Seconds Ago
Breaking Now

രോഗമില്ലാത്ത മകളെ എട്ടു വര്‍ഷം വീല്‍ചെയറിലാക്കി അമ്മ ; ട്യൂബ് ഘടിപ്പിച്ചും മരുന്നു നല്‍കിയും കൊണ്ടു നടന്നു ; സംഭവം ലണ്ടനില്‍

12 വയസ്സുള്ള പെണ്‍കുട്ടി നാലു വയസു മുതല്‍ വീല്‍ചെയറിലാണ്

ഒരു രോഗവുമില്ലാത്ത സന്വന്തം മകളെ എട്ടു വര്‍ഷം വീല്‍ചെയറിലാക്കി അമ്മ. ആരോഗ്യവതിയായ മകളാണ് ഇത്ര കാലം വീല്‍ചെയറില്‍ ജീവിതം തള്ളിനീക്കിയത്. ലണ്ടനിലാണ് സംഭവം.

ഇപ്പോള്‍ 12 വയസ്സുള്ള പെണ്‍കുട്ടി നാലു വയസു മുതല്‍ വീല്‍ചെയറിലാണ്. കുട്ടിക്ക് നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയില്ലെന്നും ശാരീരിക അസ്വസ്ഥതകളുണ്ടെന്നുമായിരുന്നു അമ്മ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നത്. വീല്‍ചെയര്‍ നല്‍കിയത് അമ്മയുടെ ആവശ്യപ്രകാരമാണ്. അപസ്മാരത്തിനുള്ള മരുന്നും നല്‍കിയിരുന്നു. വീല്‍ചെയറിലാണ് കുട്ടി സ്‌കൂളില്‍ പോയിരുന്നത്. എന്താണ് അമ്മ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമായിട്ടില്ല.

ലണ്ടന്‍ ഹൈക്കോടതിയിലെ ഫാമിലി ഡിവിഷനില്‍ നടന്ന സ്വകാര്യ ഹിയറിങ്ങിലാണ് സംഭവം പുറത്തറിയുന്നത്. കൃത്രിമ ട്യൂബ് ഘടിപ്പിച്ചിരുന്നു. 2018 ല്‍ പെണ്‍കുട്ടി തന്നെയാണ് അമ്മയുടെ പെരുമാറ്റത്തെ കുറിച്ച് സംശയം പ്രകടിപ്പിച്ചത്. 2019 ഒക്ടോബറില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ അമ്മയില്‍ നിന്ന് പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. ആരോഗ്യവതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കാന്‍ അനുവദിച്ചിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.