CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 21 Minutes 38 Seconds Ago
Breaking Now

ഭ്രാന്ത് പിടിച്ച ട്രംപ് അബദ്ധം കാണിക്കുമോ? ആണവ കോഡുകള്‍ കൈവശമുള്ളത് അപകടമെന്ന് ഭയന്ന് സ്വന്തം ക്യാബിനറ്റ്; പ്രവര്‍ത്തനം ട്രംപ് പ്രസിഡന്റ് അല്ലെന്ന തരത്തില്‍ 25-ാം ഭേദഗതി പ്രകാരം; കസേരയിലെ അവസാന 10 ദിവസം ഭീതിയില്‍

ട്രംപിന്റെ അണികള്‍ നടത്തിയ ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയാണ് സ്വന്തം ക്യാബിനറ്റ് അംഗങ്ങള്‍ പ്രസിഡന്റിന് നേരെ തിരിഞ്ഞത്

പ്രസിഡന്റ് പദവിയിലെ കാലാവധി അവസാനിക്കുന്ന അവസാന ദിവസങ്ങളിലേക്ക് കടന്ന ഡൊണാള്‍ഡ് ട്രംപിനെ ഓഫീസില്‍ നിന്നും ക്യാബിനറ്റ് നീക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. വൈറ്റ് ഹൗസ് ഇപ്പോള്‍ 25-ാം ഭേദഗതി പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും, ക്യാബിനറ്റ് അംഗങ്ങള്‍ ട്രംപിനെ പരിഗണിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടര്‍ വെളിപ്പെടുത്തുന്നത്. 

ട്രംപിന്റെ കാലാവധി അവസാനിക്കുന്ന ജനുവരി 20 വരെ ഭരണകൂടത്തില്‍ നില്‍ക്കാന്‍ തന്നെയാണ് മുതിര്‍ന്ന പല ക്യാബിനറ്റ് അംഗങ്ങളുടെയും ചിന്ത. എന്നാല്‍ നിലവിലെ പ്രവര്‍ത്തനങ്ങള്‍ ട്രംപ് പ്രസിഡന്റ് അല്ലെന്ന തരത്തിലാണ്, അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ ആക്‌സിയോസ് റിപ്പോര്‍ട്ടര്‍ ജോന്നാഥന്‍ സ്വാനോട് പറഞ്ഞു. ട്രംപ് ഇരിക്കുന്ന വെസ്റ്റ് വിംഗിലേക്ക് ഉദ്യോഗസ്ഥര്‍ ആരും അടുക്കുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ പറയുന്നു. 

അതേസമയം ഏജന്‍സി മേധാവികള്‍ എത്രയൊക്കെ ഒഴിവാക്കിയാലും വലിയൊരു അപകടം ട്രംപിന്റെ വിരല്‍തുമ്പിലുണ്ട്. ഗോള്‍ഡ് കോഡുകള്‍ എന്നറിയപ്പെടുന്ന ആണവ മിസൈലുകള്‍ പ്രയോഗിക്കാനുള്ള അധികാരമാണ് ഇത്. ആണവ കോഡുകള്‍ക്ക് മേല്‍ കൈവെയ്ക്കാനുള്ള ട്രംപിന്റെ ശ്രമം തടയണമെന്ന് സ്പീക്കര്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഓഫീസില്‍ തുടരുന്നിടത്തോളം ഇത് സാധ്യമല്ലെന്നതാണ് വാസ്തവം. 

ട്രംപിന്റെ അണികള്‍ നടത്തിയ ക്യാപിറ്റോള്‍ അക്രമത്തിന് പിന്നാലെയാണ് സ്വന്തം ക്യാബിനറ്റ് അംഗങ്ങള്‍ പ്രസിഡന്റിന് നേരെ തിരിഞ്ഞത്. ദേശീയ സുരക്ഷ പരിഗണിച്ച് രാജിവെയ്ക്കരുതെന്ന് നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ റോബര്‍ട്ട് ഒ'ബ്രയനോടും, വൈറ്റ് ഹൗസ് കൗണ്‍സെല്‍ പാറ്റ് സിപോലോണിനോടും സെനറ്റിലെ റിപബ്ലിക്കന്‍ അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്രംപിന്റെ കാലാവധി തീരാന്‍ 10 ദിവസം മാത്രം ബാക്കി നില്‍ക്കവെ പ്രസിഡന്റ് കൂടുതല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.