CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 45 Minutes 47 Seconds Ago
Breaking Now

സോഷ്യല്‍മീഡിയയിലെ വിദ്വേഷ ആക്രമണങ്ങളില്‍ മനംമടുത്തു ; ഇനി സോഷ്യല്‍മീഡിയയിലേക്കില്ലെന്ന് ഹാരിയും മേഗനും

ബ്രിട്ടീഷ് രാജവസതി വിട്ടൊഴിയുന്നതിനു മുമ്പ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍മാറിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു രാജകുമാരന്‍ ഹാരിയും ഭാര്യയും മുന്‍ നടിയുമായ മേഗന്‍ മെര്‍ക്കലും. 2020 മാര്‍ച്ചിലാണ് ഇരുവരും അവസാനമായി തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റിട്ടത്.

ഇപ്പോള്‍ ഇനി സോഷ്യല്‍ മീഡിയ അക്കൗണ്ടിലേക്ക് തിരിച്ചു വരില്ലെന്ന് മേഗനും ഹാരിയും തീരുമാനമെടുത്തെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ നടക്കുന്ന വിദ്വേഷാക്രമങ്ങളാണ് തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാജവസതി വിട്ടൊഴിയുന്നതിനു മുമ്പ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ബ്രിട്ടീഷ് രാജകുടുംബം വിട്ട മേഗനും ഹാരിയും നിലവില്‍ മകന്‍ ആര്‍ക്കിയോടൊപ്പം നോര്‍ത്ത് അമേരിക്കയിലാണ് താമസം. സ്യൂട്ട്‌സ് എന്ന വെബ് സീരീസിലൂടെ പ്രശ്‌സതയായ മേഗന് വമ്പന്‍ ഫോളോവേഴ്‌സ് നിരയായിരുന്നു ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടായിരുന്നത്.

2020ലാണ് ഇരുവരും രാജകുടുംബം വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ഔദ്യോഗിക ചുമതലകളില്‍ നിന്നും മാറി സ്വകാര്യതയുള്ള മറ്റൊരു ജീവിതം കെട്ടിപ്പെടുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കീഴിലല്ലാത്ത സ്വന്തമായ ചാരിറ്റി, വിനോദ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇരുവരും പദ്ധതിയിടുന്നുണ്ട്.

ബ്രിട്ടീഷ് രാജകുടുംബത്തിനുള്ളില്‍ മേഗന്‍ നേരിടുന്ന വിവേചനം കൊണ്ടാണ് ഇരുവരും കൊട്ടാരം വിട്ടതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇതേപറ്റി ഇരുവരും പ്രതികരിച്ചിട്ടില്ല. ടാബ്ലോയ്ഡ് പത്രങ്ങള്‍ മേഗനെതിരെ നിരന്തമായി വ്യാജ വാര്‍ത്തകളും വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തി വാര്‍ത്തകളും നല്‍കുന്നുണ്ടെന്ന് നേരത്തെ ഇരുവരും ആരോപിച്ചിരുന്നു. മേഗന്റെ ആഫ്രിക്കന്‍ പാരമ്പര്യം, ഹാരിക്കു മുമ്പേ മറ്റൊരാളെ വിവാഹം കഴിച്ചത്, ബ്രിട്ടീഷ് രാജകുടുംബത്തില്‍ നിന്നും പുറത്തുള്ള വ്യക്തി തുടങ്ങിയ കാരണങ്ങള്‍ മൂലം ഇവര്‍ക്കെതിരെ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ വരുന്നെന്നായിരുന്നും ആരോപണം.

 




കൂടുതല്‍വാര്‍ത്തകള്‍.