CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 36 Minutes 26 Seconds Ago
Breaking Now

അക്രമം ഒന്നിനും പരിഹാരമല്ല; വിടവാങ്ങല്‍ വീഡിയോയില്‍ മെലാനിയ ട്രംപ്; വിഭജിക്കലിന് മുകളിലേക്ക് വളരണം; പുതിയ ഫസ്റ്റ് ലേഡിക്ക് വൈറ്റ് ഹൗസ് കൈമാറ്റ ടൂറിന് തയ്യാറാകാതെ മെലാനിയയുടെ ഉപദേശം!

തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ തടസ്സപ്പെടുത്താനായിരുന്നു ട്രംപ് അനുകൂലികളുടെ ശ്രമം

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഉയര്‍ന്ന അക്രമങ്ങളെ തള്ളി മെലാനിയ ട്രംപ്. വൈറ്റ് ഹൗസില്‍ നിന്നും ഒഴിയുന്നതിന് മുന്നോടിയായുള്ള വിടവാങ്ങല്‍ വീഡിയോയിലാണ് ട്രംപിന്റെ ഭാര്യ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. 

'ദൈനംദിന ജീവിതത്തില്‍ നല്ല ശീലങ്ങള്‍ കെട്ടിപ്പടുക്കണം. നമ്മളെ ഒരുമിപ്പിക്കുന്ന കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കാം, വിഭജിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുകളില്‍ നില്‍ക്കാം, വിദ്വേഷത്തിന് പകരം സ്‌നേഹത്തെയും, അക്രമത്തിന് പകരം സമാധാനത്തെയും, നമുക്ക് മുന്നില്‍ മറ്റുള്ളവരെയും തെരഞ്ഞെടുക്കാം', 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മെലാനിയ പറഞ്ഞു. 

'അക്രമം ഒന്നിനുമുള്ള മറുപടിയാകില്ല, അതിന് ന്യായീകരണവുമില്ല', ട്രംപ് അണികള്‍ ക്യാപിറ്റോളില്‍ കടന്നുകയറി കലാപം സൃഷ്ടിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ മെലാനിയ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ തടസ്സപ്പെടുത്താനായിരുന്നു ട്രംപ് അനുകൂലികളുടെ ശ്രമം. ട്രംപിന്റെ വാക്കുകള്‍ അനുസരിച്ചാണ് അനുകൂലികള്‍ വാഷിംഗ്ടണിലേക്ക് മാര്‍ച്ച് ചെയ്തത്. 

അതേസമയം പുതിയ ഫസ്റ്റ് ലേഡി ജില്‍ ബൈഡനെ പരിഗണിക്കാതെയാണ് മെലാനിയ ഈ സന്ദേശം പങ്കുവെച്ചത്. വൈറ്റ് ഹൗസിലെ ഫാമിലി വിംഗില്‍ പിന്‍ഗാമികള്‍ക്ക് ടൂര്‍ നല്‍കുന്നത് പരമ്പരാഗതമായി ഫസ്റ്റ് ലേഡിയാണ്. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യ ജില്‍ ബൈഡന് വൈറ്റ് ഹൗസ് കാണിച്ച് നല്‍കാന്‍ തയ്യാറാകാതെയാണ് മെലാനിയ അമേരിക്കക്കാരോട് നന്മ ഉപദേശിക്കുന്നത്!




കൂടുതല്‍വാര്‍ത്തകള്‍.