CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes 54 Seconds Ago
Breaking Now

വാട്‌സ്ആപ്പ് വിവാദം ; അര്‍ണബിനെ പൂട്ടാന്‍ വഴി നോക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന അതീവ രഹസ്യങ്ങള്‍ അര്‍ണബിന് ചോര്‍ത്തി കിട്ടുന്നുവെന്നും ഇതു രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സര്‍ക്കാര്‍ പറയുന്നു.

രാജ്യ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങള്‍ വാട്‌സ്ആപ്പ് സംഭാഷണം വഴി പുറത്തുവിട്ടെന്ന പരാതിയില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്ന കാര്യം ആലോചിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഔദ്യോഗിക രഹസ്യ നിയമപ്രകാരം അര്‍ണബിനെതിരെ കേസെടുക്കാനാകുമോ ന്നെ് നിയമോപദേശം തേടി. പുല്‍വാമ ആക്രമണത്തിന്റെ തിരിച്ചടിയായി ബാലക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിനെ കുറിച്ചും അര്‍ണബിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്നാണ് വാട്‌സ്ആപ് ചാറ്റുകള്‍ വ്യക്തമാക്കുന്നത്.

രാജ്യസുരക്ഷയെ സംബന്ധിക്കുന്ന അതീവ രഹസ്യങ്ങള്‍ അര്‍ണബിന് ചോര്‍ത്തി കിട്ടുന്നുവെന്നും ഇതു രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും സര്‍ക്കാര്‍ പറയുന്നു. ഏതായാലും ശിവസേന സര്‍ക്കാര്‍ അര്‍ണാബിനായി ' പണി' തുടങ്ങി കഴിഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.