CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 11 Minutes 48 Seconds Ago
Breaking Now

അയല്‍ക്കാരിയുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങിട്ട് വേവിച്ചു; കുടുംബാംഗങ്ങള്‍ക്ക് വിളമ്പി പ്രതി; ട്രിപ്പിള്‍ കൊലപാതക കേസിലെ പ്രതി ചെയ്തത് കൊടുംക്രൂരത!

2017ല്‍ മയക്കുമരുന്ന് കേസില്‍ അകത്തായ പ്രതി പുറത്തിറങ്ങിയ ശേഷമായിരുന്നു ഈ കൂട്ടക്കൊല നടത്തിയത്

അമേരിക്കയിലെ ഒക്‌ലോഹാമയില്‍ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപണം നേരിടുന്ന പ്രതിയുടെ ക്രൂരതകള്‍ കേട്ട് വിറങ്ങലിച്ച് കോടതി! തന്റെ ഇരകളില്‍ ഒരാളുടെ ഹൃദയം മുറിച്ചെടുത്ത് ഉരുളക്കിഴങ്ങിനൊപ്പം വേവിച്ച് തന്റെ മറ്റ് ഇരകള്‍ക്ക് വിളമ്പിയെന്നാണ് യുഎസ് മാധ്യമ റിപ്പോര്‍ട്ട്. 

ഹൃദയം കറിവെച്ച് വിളമ്പിയ ശേഷം ഇവരെ പ്രതി അക്രമിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ആരോപണ വിധേയനായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണ്‍ അയല്‍വാസിയെ കുത്തിക്കൊന്ന ശേഷമാണ് ഇവരുടെ അവയവം മുറിച്ചുനീക്കിയതെന്ന് ഒക്‌ലാഹോമാന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഈ ഹൃദയവുമായി അങ്കിളിന്റെ വീട്ടിലെത്തിയ ലോറന്‍സ് ഇവിടെ വെച്ച് ഇതുപയോഗിച്ച് കറിവെച്ചു. ഇത് അങ്കിളിനും, ഭാര്യക്കും വിളമ്പാനും ഇയാള്‍ ശ്രമിച്ചെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ഗ്രാഡി കൗണ്ടി കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഇതിന് ശേഷം അങ്കിളിനെയും, നാല് വയസ്സുള്ള പേരക്കുട്ടിയെയും ലോറന്‍സ് കൊലപ്പെടുത്തി. ഫെബ്രുവരി 9ന് നടന്ന അതിക്രമങ്ങളില്‍ അങ്കിളിന്റെ ഭാര്യക്ക് ഗുരുതരമായി പരുക്കേറ്റു. 

'ഹൃദയം ഉരുളക്കിഴങ്ങിനൊപ്പം വേവിച്ച് കുടുംബത്തിന് നല്‍കി പിശാചില്‍ നിന്നും മോചിപ്പിക്കാനായിരുന്നു ശ്രമം', പോലീസ് വ്യക്തമാക്കി. 2017ല്‍ മയക്കുമരുന്ന് കേസില്‍ അകത്തായ പ്രതി പുറത്തിറങ്ങിയ ശേഷമായിരുന്നു ഈ കൂട്ടക്കൊല നടത്തിയത്. കോടതിയില്‍ ഇയാള്‍ കുറ്റങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.