CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 49 Minutes 16 Seconds Ago
Breaking Now

കൊറോണാവൈറസ് ബാധിച്ച ഭ്രൂണം ഗര്‍ഭപാത്രത്തില്‍ 'മരിച്ചു'? വയറ്റിലുള്ള കുഞ്ഞിന് രോഗം കിട്ടിയത് അമ്മയ്ക്ക് വൈറസ് പിടിപെട്ടതോടെ; ഇസ്രയേലില്‍ ഇത്തരം രണ്ടാമത്തെ കേസ്

ഇസ്രയേലില്‍ ഇത്തരം രണ്ടാമത്തെ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കൊറോണാവൈറസ് ബാധിച്ച ഗര്‍ഭിണിയുടെ വയറ്റിലുണ്ടായിരുന്ന ഭ്രൂണം രോഗം ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ച് ഇസ്രയേലി ഡോക്ടര്‍മാര്‍. കൊവിഡ്-19 ബാധിച്ച സ്ത്രീ ഗര്‍ഭധാരണത്തിന്റെ 36-ാം ആഴ്ചയില്‍ എത്തിയിരുന്നു. ശനിയാഴ്ച രോഗബാധിതയായ സ്ത്രീയെ ഇസ്രയേലിലെ ഫാര്‍ സാബയിലുള്ള മെയര്‍ മെഡിക്കല്‍ സെന്ററിലാണ് പ്രവേശിപ്പിച്ചത്. 

ഇതിന് പിന്നാലെയാണ് സ്ത്രീയുടെ ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഭ്രൂണത്തില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിനും വൈറസ് പിടിപെട്ടിരുന്നതായി കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തിന് വൈറസാണോ ഇടയാക്കിയതെന്ന് വ്യക്തമായിട്ടില്ലെന്ന് ഹോസ്പിറ്റല്‍ പറയുന്നു. 

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മറ്റൊരു അമ്മയ്ക്ക് കൊറോണാവൈറസ് ബാധിച്ചതിനെ തുടര്‍ന്ന് വയറ്റിലുള്ള കുഞ്ഞ് മരിച്ചിരുന്നു. പ്ലാസെന്റയിലൂടെയാണ് രോഗം കുഞ്ഞിലേക്ക് പകര്‍ന്നത്. രണ്ട് ദിവസം പനിയും, മറ്റ് കൊറോണാവൈറസ് ലക്ഷണങ്ങളും പ്രകടിപ്പിച്ചതോടെ ആശുപത്രിയില്‍ എത്തിയ 29-കാരിയുടെ കുഞ്ഞാണ് അന്ന് ഗര്‍ഭപാത്രത്തില്‍ മരിച്ചത്. 

ഇസ്രയേലില്‍ ഇത്തരം രണ്ടാമത്തെ കേസാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആഗോള തലത്തില്‍ വളരെ അപൂര്‍വ്വമാണ് ഈ സംഭവമെന്ന് ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.