CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 53 Minutes 58 Seconds Ago
Breaking Now

ആമസോണ്‍ ലോഗോയിലും കുറ്റം കണ്ടുപിടിച്ച് നാട്ടുകാര്‍; ആരും അറിയാതെ ലോഗോ പുതുക്കി ആമസോണ്‍; ഹിറ്റ്‌ലറെ ഓര്‍മ്മ വരുന്നുവെന്ന ഉപയോക്താക്കളുടെ പരാതി വെറുതെയോ?

വിവിധ സ്ഥാപനങ്ങളുടെ ലോഗോയിലെ പ്രശ്‌നങ്ങള്‍, ഉള്ളതും ഇല്ലാത്തതും പെരുപ്പിച്ച് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ കുഴപ്പമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഒടുവിലായി ഈ കുഴപ്പത്തില്‍ ചാടിയിരിക്കുന്നത് സാക്ഷാല്‍ ആമസോണാണ്. വലിയ പരസ്യമൊന്നും നല്‍കാതെ ഇകൊമേഴ്‌സ് വമ്പന്‍ ഐഒഎസ്, ആന്‍ഡ്രോയ്ഡ് ആപ്പുകളിലെ ആമസോണ്‍ ലോഗോ തിരുത്തുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

ഒരു മാസം മുന്‍പാണ് പഴയ ഷോപ്പിംഗ് കാര്‍ട്ട് ചിഹ്നം മാറ്റി ആമസോണ്‍ ഷിപ്പിംഗ് ബോക്‌സുകള്‍ക്ക് സമാനമായി ആമസോണിന്റെ ചിരിക്കുന്ന ലോഗോയും, അരികില്‍ നീല ടേപ്പും ഒട്ടിച്ച രീതിയിലുള്ള ചിഹ്നം സ്വീകരിച്ചത്.

എന്നാല്‍ ഈ ടേപ്പ് ഒട്ടിക്കലിന് അഡോള്‍ഫ് ഹിറ്റ്‌ലറുടെ മീശയുമായി സാമ്യമുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ പോലെ പടരുകയും ചെയ്തു. ഇതോടെയാണ് ലോഗോ ആരും അറിയാതെ ആമസോണ്‍ തിരുത്തിയത്. പുതിയ ലോഗോയിലും ടേപ്പ് ഒട്ടിച്ചിട്ടുണ്ടെങ്കിലും മീശയാണെന്ന് തോന്നിക്കാത്ത തരത്തിലാണ് തിരുത്തല്‍ വരുത്തിയത്.

ഹിറ്റ്‌ലറുടെ മീശയ്ക്ക് സമാനമാണെന്ന് സോഷ്യല്‍ മീഡിയ വിരുതന്‍മാര്‍ കണ്ടെത്തിയതാണ് തങ്ങളുടെ ലോഗോ മാറ്റത്തിന് പിന്നിലെന്ന് സമ്മതിക്കാന്‍ ആമസോണ്‍ തയ്യാറായിട്ടില്ല. തങ്ങളുടെ ബോക്‌സുകള്‍ കാണുമ്പോള്‍ തോന്നുന്ന അതേ സന്തോഷവും ആവേശവും ഓണ്‍ലൈന്‍ ഷോപ്പിംഗ് സമയത്തും തോന്നിക്കുന്നതിനായാണ് ഈ ലോഗോയെന്നാണ് കമ്പനിയുടെ വാര്‍ത്താക്കുറിപ്പ്.

 

 




കൂടുതല്‍വാര്‍ത്തകള്‍.