CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 17 Minutes Ago
Breaking Now

പൂര്‍വ്വ ജന്മത്തില്‍ കമിതാക്കളെന്ന് വിശ്വാസം; അഞ്ച് വയസ്സുള്ള ഇരട്ട കുട്ടികളെ വിവാഹം കഴിപ്പിച്ച് ബുദ്ധവിശ്വാസികളായ മാതാപിതാക്കള്‍!

പൂര്‍വ്വ ജന്മത്തില്‍ നിന്നുള്ള കര്‍മ്മം ബാക്കിയുള്ളത് കൊണ്ടാണ് ഇവര്‍ ഒരുമിച്ച് ജനിച്ചതെന്ന് ദമ്പതികള്‍ വിശ്വസിക്കുന്നു

പൂര്‍വ്വ ജന്മം, പുനര്‍ജന്മം തുടങ്ങിയ വിശ്വാസങ്ങളെ കഥകളായി കാണുന്നവരുണ്ട്. അത് ശരിയാണെന്ന് വിശ്വസിക്കുന്ന വളരെ ചുരുക്കം ആളുകളുമുണ്ട്. ഈ വിശ്വാസത്തിന്റെ പേരില്‍ തങ്ങളുടെ ഇരട്ട കുട്ടികളെ വിവാഹം കഴിപ്പിച്ചാണ് തായ്‌ലാന്‍ഡില്‍ നിന്നുള്ള ഈ മാതാപിതാക്കള്‍ ലോകത്തെ ഞെട്ടിച്ചത്. പൂര്‍വ്വജന്മത്തില്‍ ഇവര്‍ പ്രണയിതാക്കളായിരുന്നുവെന്ന വിശ്വാസത്തിലാണ് അഞ്ച് വയസ്സുള്ള ഇരട്ട കുട്ടികളുടെ വിവാഹം നടത്തിയത്. 

മാര്‍ച്ച് 4ന് തായ്‌ലാന്‍ഡിലെ നഖോണ്‍ സി തമാരത്തിലുള്ള വീട്ടില്‍ വെച്ചാണ് സഹോദരങ്ങളായ വഷീറവിത് ബീ മൂസിക, റിന്റാഡ ബ്രീം എന്നിവര്‍ക്കായി വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. ബുദ്ധ വിശ്വാസങ്ങളെ പിന്തുടരുന്നവരാണ് ഇവരുടെ മാതാപിതാക്കളായ 31-കാരന്‍ വീരാസകും, ഭാര്യ 30 റീവാന്‍ഡിയും. 

പൂര്‍വ്വ ജന്മത്തില്‍ നിന്നുള്ള കര്‍മ്മം ബാക്കിയുള്ളത് കൊണ്ടാണ് ഇവര്‍ ഒരുമിച്ച് ജനിച്ചതെന്ന് ദമ്പതികള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ ജന്മത്തില്‍ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, വിവാഹത്തില്‍ എത്തുന്നതിന് മുന്‍പ് ബന്ധം അവസാനിച്ചെന്നുമാണ് ഇവര്‍ പറയുന്നത്. 

അതുകൊണ്ട് തന്നെ എത്രയും വേഗം വിവാഹം ചെയ്യിച്ചില്ലെങ്കില്‍ മുന്‍ ജന്മത്തിലെ പ്രശ്‌നങ്ങള്‍ ഈ ജീവിതവും താറുമാറാക്കുമെന്നാണ് ഇവരുടെ വിശ്വാസം. മകനെയും, മകളെയും വിവാഹം ചെയ്യിക്കുന്ന ചടങ്ങിലേക്ക് മാതാപിതാക്കള്‍ സുഹൃത്തുക്കളെയും, ബന്ധുക്കളെയും ക്ഷണിച്ചിരുന്നു. ബുദ്ധ സന്യാസിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.