CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 53 Seconds Ago
Breaking Now

ചില ആണുങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല, പെണ്ണുങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കണം; ബലാത്സംഗം പെണ്ണിന്റെ വസ്ത്രധാരണത്തിന്റെ 'മാത്രം' പ്രശ്‌നമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; ഖുറാന്‍ വാക്യം മുന്‍നിര്‍ത്തി തിരിച്ചടിച്ച് മുന്‍ഭാര്യ

ഇന്ത്യയിലെ ബോളിവുഡില്‍ 70കളില്‍ ഇംഗ്ലണ്ടിലെ സെക്‌സ്, ഡ്രഗ്‌സ്, റോക്ക് & റോള്‍ സംസ്‌കാരമാണ്

സ്ത്രീകളുടെ വസ്ത്രധാരണമാണ് ബലാത്സംഗ കേസുകള്‍ ഉയരാന്‍ കാരണമാകുന്നതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കുട്ടികള്‍ക്ക് എതിരെ ഉള്‍പ്പെടെ ലൈംഗിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടിയെ കുറിച്ചുള്ള ചോദ്യോത്തര വേളയിലാണ് സ്ത്രീകളുടെ വസ്ത്രധാരണമാണ് ലൈംഗിക പീഡനങ്ങള്‍ക്ക് കാരണമെന്ന് ഖാന്‍ കുറ്റപ്പെടുത്തിയത്. 

ലോകത്തിലെ സമൂഹത്തില്‍ നിലനില്‍ക്കുന്ന അശ്ലീലതയാണ് ഇതിന് കാരണമെന്ന് ഖാന്‍ വിമര്‍ശിച്ചു. ഇന്ത്യയിലെ ബോളിവുഡില്‍ 70കളില്‍ ഇംഗ്ലണ്ടിലെ സെക്‌സ്, ഡ്രഗ്‌സ്, റോക്ക് & റോള്‍ സംസ്‌കാരമാണ് ഉദാഹരണമായി പാക് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. സദാചാരം കുറയുന്നതാണ് ലൈംഗിക അക്രമങ്ങളിലേക്ക് നയിക്കുന്നതെന്നും ഖാന്‍ ന്യായീകരിച്ചു. 

ഇസ്ലാമിക സങ്കല്‍പ്പമായ പര്‍ദ്ദ ഇത്തരം പ്രകോപനങ്ങള്‍ തടയാന്‍ നല്ലതാണെന്നും ഖാന്‍ പ്രശംസിച്ചു. 'സമൂഹത്തില്‍ അശ്ലീലം പടര്‍ന്നാല്‍ ലൈംഗിക അക്രമങ്ങള്‍ കൂടും, കുടുംബബന്ധങ്ങള്‍ തകരും. പര്‍ദ്ദ ഇത്തരം പ്രകോപനങ്ങള്‍ക്ക് തടയിടും. എല്ലാ ആണുങ്ങള്‍ക്കും പിടിച്ചുനില്‍ക്കാനുള്ള ശേഷി കാണില്ല', പാക് പ്രധാനമന്ത്രി പ്രസ്താവിച്ചു. 

അതേസമയം സര്‍ക്കാര്‍ സ്ത്രീകളെ അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു. 'ഉത്തരവാദിത്വം പുരുഷന്‍മാര്‍ക്കാണ്' എന്ന ഖുറാന്‍ വചനമാണ് മുന്‍ ഭാര്യ ഗോള്‍ഡ്‌സ്മിത്ത് മറുപടിയായി നല്‍കിയത്. 




കൂടുതല്‍വാര്‍ത്തകള്‍.