CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 37 Minutes 59 Seconds Ago
Breaking Now

കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്ത ചിലരുടെ ശരീരത്തില്‍ കറുത്ത പാടുകള്‍ ; രക്തം കട്ടപിടിക്കുന്നതിന് പുറമേ പുതിയൊരു പാര്‍ശ്വ ഫലം കൂടി ; ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെതിരെ പ്രചാരണം ശക്തം

രോഗാവസ്ഥ വാക്‌സിന്‍ എടുത്ത ലക്ഷത്തില്‍ ഒരാള്‍ക്ക് വീതം കണ്ടെത്തിയതായിട്ടാണ്‌ റിപ്പോര്‍ട്ട്

ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മ്മിക്കപ്പെടുന്ന ആസ്ട്രസെനെക വാക്‌സിന്‍ വീണ്ടും വിവാദത്തില്‍. രക്തം കട്ടപിടിക്കുന്ന പാര്‍ശ്വ ഫലം കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ശീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോറലുകളും ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ഐടിപി എന്ന രോഗാവസ്ഥയുള്ളതായി റിപ്പോര്‍ട്ട്.

ശരീരത്തില്‍ ഒരു കറുത്ത പാടായി ഇവ അവശേഷിക്കുന്നു. രോഗാവസ്ഥ വാക്‌സിന്‍ എടുത്ത ലക്ഷത്തില്‍ ഒരാള്‍ക്ക് വീതം കണ്ടെത്തിയതായിട്ടാണ്‌ റിപ്പോര്‍ട്ട്. ഏകദേശം 350 പേരില്‍ രക്തം കട്ടപിടിക്കലും കണ്ടെത്തി. രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കുറയുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതോടെ 40 വയസില്‍ താഴെയുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കരുതെന്ന ഉപദേശം നല്‍കിയത്. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരാണ് വാക്‌സിനും ഐടിപി എന്ന രോഗാവസ്ഥയും തമ്മിലുള്ള ബന്ധം സ്ഥിരീകരിച്ചത്. എന്നാല്‍ എത്രപേരില്‍ ഈ അവസ്ഥയെന്ന കൃത്യമായ കണക്കില്ല.

ഡിസംബര്‍ 8നും ഏപ്രില്‍ 14നുമിടയില്‍ സ്‌കോട്‌ലന്‍ഡില്‍ 5.4 മില്യണ്‍ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചായിരുന്നു പഠനം. വാക്‌സിനേഷന്‍ ലഭിച്ചവരുടെ മെഡിക്കല്‍ ഹിസ്റ്ററിയും വാക്‌സിന് ശേഷമുള്ള മാറ്റങ്ങളും പഠനത്തിന് വിധേയമാക്കിയിരുന്നു. ഫൈസറുമായി ബന്ധപ്പെട്ട് ഇതുവരെ ഐടിപിയുടെ ഒരു കേസു പോലും കണ്ടെത്തിയിട്ടില്ല.




കൂടുതല്‍വാര്‍ത്തകള്‍.