CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 52 Minutes 21 Seconds Ago
Breaking Now

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ച് പാചകം ചെയ്ത് ഭാര്യ

വാക്കേറ്റത്തിനിടെ പ്രകോപിതയായതോടെ ഡയാന്‍ കറിക്കത്തി ഉപയോഗിച്ച് ആന്‍ഡ്രെയെ കൊലപ്പെടുത്തുകയായിരുന്നു

കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊല്ലപ്പെടുത്തി ജനനേന്ദ്രിയം മുറിച്ച് പാചകം ചെയ്ത് ഭാര്യ. ബ്രസീലിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ആന്‍ഡ്രെ എന്ന വ്യക്തിയാണ് കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഡയാന്‍ ക്രിസ്റ്റീന റോഡ്രിഗസ് എന്ന 33 കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ 10 വര്‍ഷമായി ആന്‍ഡ്രെയും ഡയാനെയും ഒരുമിച്ചാണ് ജീവിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്കുകളും പതിവായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞെങ്കിലും വീണ്ടും ഇവര്‍ ഒന്നിച്ച് ജീവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ആന്‍ഡ്രെയും ഡയാനെയും തമ്മില്‍ വീണ്ടും വാക്കേറ്റമുണ്ടായി.

വാക്കേറ്റത്തിനിടെ പ്രകോപിതയായതോടെ ഡയാന്‍ കറിക്കത്തി ഉപയോഗിച്ച് ആന്‍ഡ്രെയെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ആന്‍ഡ്രെയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് സോയബീന്‍ ഓയില്‍ ഉപയോഗിച്ച് ഫ്രൈയിങ്ങ് പാനിലിട്ട് പാകം ചെയ്തു എന്നാണ് ഡയാനെ ചോദ്യംചെയ്യലില്‍ വിശദീകരിച്ചത്.

അതേസമയം ആന്‍ഡ്രെ ഡയാനെയെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സ്വയരക്ഷക്കായാണ് ഇവര്‍ കൊല നടത്തിയതെന്നും ഡയാനെയുടെ അഭിഭാഷകനായ കാര്‍ല പോലികാര്‍പോ പറയുന്നു. അതേസമയം മരിച്ച ആന്‍ഡ്രെക്ക് മറ്റൊരു സ്ത്രീയുമായി ബന്ധം ഉണ്ടായിരുന്നുവെന്നും ഇത് കണ്ടെത്തിയതോടെ ഡയാന്‍ ആന്‍ഡ്രെയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും ആന്‍ഡ്രെയുടെ സഹോദരി പറഞ്ഞു.

കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം, മൃതദേഹത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഡയാനെക്കെതിരെ ചുമത്തിയിരിക്കുന്നത്. എട്ടു വയസ്സുള്ള മകനും അഞ്ചു വയസ്സുള്ള മകളും ഇവര്‍ക്കുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.