CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 28 Seconds Ago
Breaking Now

10 കുഞ്ഞുങ്ങളെ പ്രസവിച്ചെന്ന് അവകാശപ്പെട്ട സ്ത്രീ സൗത്ത് ആഫ്രിക്കയില്‍ സൈക്യാട്രിക് വാര്‍ഡില്‍! ഇത്രയും കുട്ടികളുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് ഭര്‍ത്താവും

കുട്ടികള്‍ എവിടെയാണ് ഉള്ളതെന്ന് സിതോള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല

ഒരൊറ്റ പ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങളെ പ്രസവിച്ചെന്ന് അവകാശപ്പെട്ട സ്ത്രീയെ സൈക്യാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സൗത്ത് ആഫ്രിക്കയിലെ ഈ സ്ത്രീയുടെ ഇഷ്ടത്തിന് വിരുദ്ധമായാണ് ഈ പ്രവേശനമെന്ന് ഇവരുടെ അഭിഭാഷകന്‍ ആരോപിച്ചു. 

പത്ത് കുട്ടികള്‍ ഉണ്ടായെന്ന് വിശ്വസിക്കുന്നില്ലെന്ന് ഇവരുടെ പങ്കാളി തെബോഗോ സോടെട്‌സി വ്യക്തമാക്കിയതോടെയാണ് ഗൊസെയിം സിതോളിനെ ജോഹന്നാസ്ബര്‍ഗിലുള്ള ടെംബിസ ആശുപത്രിയില്‍ എത്തിച്ചത്. നഗരത്തിന് സമീപമുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്നാണ് 37-കാരിയായ സിതോളിനെ പോലീസ് കണ്ടെത്തിയത്. 

പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച സ്ത്രീയെ സോഷ്യല്‍ വര്‍ക്കേഴ്‌സിന് കൈമാറി. ഇവരാണ് സ്ത്രീയുടെ മാനസിക ആരോഗ്യം പരിശോധിക്കാന്‍ സൈക്യാട്രിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. സിതോളിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതോടെയാണ് ഇവരെ കണ്ടെത്തി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 

പത്ത് കുട്ടികളെ പ്രസവിച്ചതായി അവകാശപ്പെട്ടാണ് സിതോള്‍ സഹായം തേടിയത്. സംഭവം വാര്‍ത്തകളില്‍ നിറഞ്ഞെങ്കിലും ഇവരെ ചികിത്സിച്ചിട്ടില്ലെന്ന് ആശുപത്രി വ്യക്തമാക്കിയതോടെയാണ് സംശയങ്ങള്‍ ഉയര്‍ന്നത്. ഇത്രയും കുട്ടികള്‍ ഉണ്ടായിട്ടില്ലെന്ന് പങ്കാളിയും സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടികള്‍ എവിടെയാണ് ഉള്ളതെന്ന് സിതോള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആഗോള തലത്തില്‍ ലഭിക്കുന്ന സഹായം കൈക്കലാക്കാനാണ് ശ്രമമെന്നാണ് ആരോപണം. 




കൂടുതല്‍വാര്‍ത്തകള്‍.