CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 57 Minutes 51 Seconds Ago
Breaking Now

കര്‍മ്മ കലാകേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന ഓണലൈന്‍ സമ്മര്‍ മലയാളം ഇവന്റുകള്‍ക്ക് ഇന്ന് തുടക്കമാകും

കര്‍മ്മ കലാകേന്ദ്രത്തിന്റെ അഭിമുഖ്യത്തില്‍ നടക്കുന്ന ഓണലൈന്‍ സമ്മര്‍ മലയാളം ഇവന്റുകള്‍ക്ക് ഇന്ന് തുടക്കമാകും.'ബിലാത്തിയിലെ മലയാള പഠനം' എന്ന പേരില്‍ ഇന്ന് നടക്കുന്ന മലയാള ഭാഷാ സെമിനാറിന്റെ ഉദ്ഘാടനം യുകെ സമയം പത്തരയ്ക്ക് ശ്രീ:ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.മലയാളം മിഷന്‍ മുന്‍ റെജിസ്ട്രാര്‍ ശ്രീ:സേതുമാധവന്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കേരളാ സ്റ്റേറ്റ് സിലബസ് റിസോഴ്‌സ് പേഴ്‌സണ്‍ രാജീവ് പെരിങ്ങോട് വിഷയം അവതരിപ്പിക്കും.പിന്നീട് നടക്കുന്ന ചര്‍ച്ചയില്‍ പ്രശസ്ത പ്രവാസ എഴുത്തുകാരി മീരാ കമല,സീനിയര്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ മണമ്പൂര്‍ സുരേഷ്,സിജി പ്രദീപ് തുടങ്ങിയവര്‍ പങ്കെടുക്കും.പ്രസ്തുത പരിപാടി കര്‍മ്മ കലാകേന്ദ്രത്തിന്റെ ഫെയിസ്ബുക്ക് ലൈവ് ഉണ്ടായിരിക്കുന്നതാണ്.

ഞായറാഴ്ച നടക്കുന്ന കളരി ശില്പശാലയോട് കൂടി ഈ വര്‍ഷത്തെ മലയാളം ക്‌ളാസ്സുകള്‍ക്ക് തുടക്കമാകും.പൂമുള്ളി മന നാരയണന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്ത്വത്തിലാണ് കളരി ശില്പശാല നടക്കുന്നത്.കൂടാതെ പദ്മശ്രീ രാമചന്ദ്രന്‍ പുലവരുടെ നേതൃത്വത്തില്‍ നടക്കുന്ന പവനാടകശില്പശാലയില്‍ യേശു ചരിതത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ അവതരിപ്പിക്കും.കൂടാതെ രാജീവ് പീശപ്പിള്ളി അവതരിപ്പിക്കുന്ന കഥകളി പരിചായകം,പ്രശസ്ത നാടക സംവിധായകന്‍ പ്രിയദര്‍ശന്റെ നേതൃത്വത്തില്‍ നടക്കുന്ന നാടകക്കളരി എന്നിവ ഓരോ വാരാന്ത്യത്തിലും ഉണ്ടായിരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.