CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 36 Minutes 12 Seconds Ago
Breaking Now

ആ18 കോടിയുടെ മരുന്നിന് കാത്തുനിന്നില്ല; അപൂര്‍വ രോഗം ബാധിച്ച ഇമ്രാന്‍ യാത്രയായി

കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം.

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച് ചികിത്സയിലായിരുന്ന ആറുമാസം പ്രായമുള്ള ഇമ്രാന്‍ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി. കോഴിക്കോട് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. പെരിന്തല്‍മണ്ണ വലമ്പൂരിലെ ആരിഫ്‌റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. രാത്രി 11.30ഓടെയായിരുന്നു മരണം.  3 മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇമ്രാന്റെ ചികിത്സക്ക് പണം സ്വരൂപ്പിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. 18 കോടി വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.5 കൊടിയോളം രൂപ സമാഹരിച്ചിരുന്നു.

കുഞ്ഞ് ഇമ്രാന്റെ ചികിത്സ നടത്തി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന പതീക്ഷയിലായിരുന്നു കുടുംബം. ആരിഫിന്റെയും റമീസയുടെയും ആദ്യത്തെ കുട്ടിയും സമാന രോഗം ബാധിച്ച് മരണപ്പെടുകയായിരുന്നു. ഇമ്രാന്‍ ജനിച്ച് മുപ്പതോളം ദിവസങ്ങള്‍ക്ക് ശേഷമാണ് അസുഖം തിരിച്ചറിഞ്ഞത്. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ കണ്ട ആരിഫ്  കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകള്‍ക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്. ഇമ്രാനെ പോലെ തന്നെ അപൂര്‍വരോഗം ബാധിച്ച കണ്ണൂര്‍ സ്വദേശിയായ മുഹമ്മദിന് ചികിത്സയ്ക്കായി 18 കോടി രൂപ സുമനസുകള്‍ സമാഹരിച്ച് നല്‍കിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നല്‍കാനാകുമോ എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.