CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 28 Seconds Ago
Breaking Now

ഡ്രോണ്‍ ഉപയോഗിച്ച് മഴ 'ഉണ്ടാക്കി' ദുബായ്! 50 ഡിഗ്രി ചൂടിനെ തോല്‍പ്പിക്കാന്‍ മേഘങ്ങളില്‍ ഇലക്ട്രിക് ഷോക്കടിപ്പിച്ചു; പരീക്ഷണം വിജയം, മരുഭൂമിയിലും ഇനി മഴയെത്തും!

ഭൂമിയിലെ ഏറ്റവും ഉണങ്ങിയ പ്രദേശങ്ങളിലൊന്നാണ് യുഎഇ

ഡ്രോണുകളെ ഏതെല്ലാം വിധത്തില്‍ ഉപയോഗിക്കാം? ഫോട്ടോഷൂട്ടിനും, മറ്റ് വിനോദങ്ങള്‍ക്കും മാത്രമല്ല ഡ്രോണുകളെ ഉപയോഗിക്കാന്‍ കഴിയുന്നതെന്ന് തെളിയിക്കുകയാണ് യുഎഇ. രാജ്യത്ത് ചൂട് അസഹ്യമായി ഉയര്‍ന്നതോടെ ഡ്രോണുകളുടെ സഹായത്തോടെ മഴ പെയ്യിച്ചാണ് ദുബായ് പരീക്ഷണം. 

50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഡ്രോണുകള്‍ പറത്തി മേഘങ്ങള്‍ക്ക് ഷോക്കടിപ്പിച്ചാണ് യുഎഇ കൃത്രിമ മഴ സൃഷ്ടിച്ചത്. ഇലക്ട്രിക് ഷോക്ക് ലഭിക്കുന്ന മേഖലകള്‍ കൂടിച്ചേര്‍ന്ന് ജലവര്‍ഷം നടത്തുകയാണ് ചെയ്യുന്നത്. 

ഭൂമിയിലെ ഏറ്റവും ഉണങ്ങിയ പ്രദേശങ്ങളിലൊന്നാണ് യുഎഇ. ഈ ടെക്‌നിക്കിന്റെ സഹായത്തോടെ വളരെ ചുരുങ്ങിയ നിലയില്‍ ലഭിക്കുന്ന മഴയുടെ തോത് കൂട്ടാന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. കൃത്രിമ മഴ പെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മീറ്റിയോറോളജി പുറത്തുവിട്ടിട്ടുണ്ട്. 

വേനലിന്റെ പകുതി മാത്രം ആയിട്ടുള്ളുവെങ്കിലും 50 സെല്‍ഷ്യസിന് അടുത്താണ് താപനില. 10.8 മില്ല്യണ്‍ പൗണ്ട് ചെലവിട്ടാണ് രാജ്യത്ത് മഴ പെയ്യിക്കാന്‍ യുഎഇ ക്ലൗഡ് സീഡിംഗ് ഓപ്പറേഷന്‍ നടത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.