CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 43 Minutes 21 Seconds Ago
Breaking Now

കൊവിഡിനെ തുരത്താന്‍ ഒരൊറ്റ 'ഗുളികയില്‍'! ലോകത്തില്‍ ആദ്യമായി വായിലൂടെ കഴിക്കാവുന്ന കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആരംഭിച്ച് ഇസ്രയേലി കമ്പനി

ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റീസിന് ഇന്‍സുലിന്‍ ഗുളികകള്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് കൊവിഡ് വാക്‌സിനിലും കമ്പനി പരീക്ഷിക്കുന്നത്

കൊവിഡ്-19 വാക്‌സിന്‍ മാത്രമാണ് ലോകത്തെ കൊറോണാവൈറസ് മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള പോംവഴിയെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് ഇഞ്ചക്ഷന്‍ രൂപത്തില്‍ മാത്രം ലഭ്യമാകുന്നതിനാല്‍ വാക്‌സിന്‍ നല്‍കുന്നത് ഒരു വെല്ലുവിളിയാണ്. ഈ തലവേദന ഒഴിവാക്കാനായി ഇസ്രയേലി കമ്പനി വായിലൂടെ കഴിക്കാവുന്ന ലോകത്തിലെ ആദ്യത്തെ കൊവിഡ്-19 വാക്‌സിന്‍ പരീക്ഷണം ആരംഭിക്കുന്നു!

ജെറുസലേം ആസ്ഥാനമായ ഒറാമെഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ സഹസ്ഥാപനമായ ഒറാവാക്‌സ് മെഡിക്കലാണ് പഠനവുമായി മുന്നോട്ട് പോകാന്‍ അംഗീകാരം നേടിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കൂടി അംഗീകാരം ലഭിച്ചാല്‍ കമ്പനി കൊവിഡ്-19 വാക്‌സിന്‍ ഓറല്‍ പരീക്ഷണം ആരംഭിക്കും. 

വാക്‌സിനുകളെ അപേക്ഷിച്ച് ഓറല്‍ വാക്‌സിന്‍ കൂടുതല്‍ വേഗത്തിലും, ചെലവ് കുറഞ്ഞും, എളുപ്പത്തിലും നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഒറാമെഡ് സിഇഒ നാദവ് കിഡ്രോണ്‍ പറഞ്ഞു. വരുമാനം കുറഞ്ഞ രാജ്യങ്ങളിലും ഈ വാക്‌സിന്‍ എളുപ്പം വിതരണം ചെയ്യാന്‍ സാധിക്കും. വീടുകളില്‍ ഇരുന്ന് തന്നെ വാക്‌സിന്‍ എടുക്കാന്‍ ഇത് അവസരം നല്‍കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ടൈപ്പ് 1, ടൈപ്പ് 2 ഡയബറ്റീസിന് ഇന്‍സുലിന്‍ ഗുളികകള്‍ വികസിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് കൊവിഡ് വാക്‌സിനിലും കമ്പനി പരീക്ഷിക്കുന്നത്. മനുഷ്യരില്‍ പരീക്ഷിച്ച് സുരക്ഷിതമെന്ന് ഉറപ്പായാല്‍ ഫേസ് 3 ട്രയല്‍സ് നടത്തും. വൈറസിന്റെ മൂന്ന് പ്രോട്ടീനുകളെയാണ് ഒറാവാക്‌സ് വാക്‌സിന്‍ ലക്ഷ്യം വെയ്ക്കുന്നത്. ഫിസര്‍, മോഡേണ വാക്‌സിനുകള്‍ സിംഗിള്‍ സ്‌പൈക്ക് പ്രോട്ടീനെ മാത്രമാണ് ലക്ഷ്യമിടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.