CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 41 Minutes 17 Seconds Ago
Breaking Now

ഓടിക്കിട്ടിയ 'വെള്ളി' പോയിക്കിട്ടുമോ? ബ്രിട്ടീഷ് ഒളിംപിക് മെഡല്‍ ജേതാവ് 4 x 100 മീറ്റര്‍ സ്പ്രിന്റര്‍ സിജെ ഉജാ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു; ബ്രിട്ടീഷ് റിലേ ടീമിന്റെ വെള്ളി മെഡല്‍ തിരിച്ചെടുത്തേക്കും

4x100 റിലേ ഫൈനലില്‍ 0.01 സെക്കന്‍ഡിന്റെ നേരിയ വ്യത്യാസത്തിലാണ് ബ്രിട്ടീഷ് ടീമിന് വെള്ളി മെഡലില്‍ ഒതുങ്ങേണ്ടി വന്നത്

ടോക്യോ ഒളിംപിക്‌സ് 4 x 100 മീറ്റര്‍ റിലേയില്‍ വെള്ളി മെഡല്‍ നേടിയ ബ്രിട്ടീഷ് ടീമിന് മെഡല്‍ നഷ്ടമായേക്കും. റിലേ ടീമില്‍ അംഗമായ ബ്രിട്ടീഷ് സ്പ്രിന്റര്‍ സിജെ ഉജാ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതോടെ താല്‍ക്കാലിക സസ്‌പെന്‍ഷനിലായി. ഗെയിംസിനിടെ നടത്തിയ പരിശോധനകളിലാണ് ഉജായുടെ ഫലം പോസിറ്റീവായി മാറിയതെന്ന് അത്‌ലറ്റിക്‌സ് ഇന്റഗ്രിറ്റി യൂണിറ്റ് വെളിപ്പെടുത്തിയത്. 

27-കാരന്‍ സാമ്പിളുകളില്‍ അനാബോളിക് എയ്ഡ് ഓസ്റ്റാറിന്റെയും, എസ്-23യുടെയും അംശങ്ങളാണ് കണ്ടെത്തിയതെന്ന് എഐയു പറഞ്ഞു. മസില്‍ ബില്‍ഡ് ചെയ്യാന്‍ സഹായിക്കുന്നവയാണ് ഈ മരുന്നുകള്‍. കണ്ടെത്തലുകള്‍ ശിക്ഷയിലേക്ക് നയിച്ചാല്‍ ബ്രിട്ടീഷ് റിലേ ടീമിന്റെ വെള്ളി മെഡല്‍ നഷ്ടമാകുമെന്ന സാഹചര്യമാണുള്ളത്.

കഴിഞ്ഞ വെള്ളിയാഴ്ച നേടിയ മെഡല്‍ ഒരാഴ്ച തികയുമ്പോഴേക്കും നഷ്ടപ്പെട്ടാല്‍ ബ്രിട്ടീഷ് ടീമിന് നാണക്കേടാകും. ഉജായ്ക്ക് പുറമെ സാര്‍നെല്‍ ഹ്യൂഗ്‌സ്, റിച്ചാര്‍ഡ് കില്‍റ്റി, നെതാനീല്‍ മിച്ചെല്‍ ബ്ലേക്ക് എന്നിവരാണ് റിലേയില്‍ ഒപ്പം ഓടിയത്. 

4x100 റിലേ ഫൈനലില്‍ 0.01 സെക്കന്‍ഡിന്റെ നേരിയ വ്യത്യാസത്തിലാണ് ബ്രിട്ടീഷ് ടീമിന് വെള്ളി മെഡലില്‍ ഒതുങ്ങേണ്ടി വന്നത്. ഇറ്റലിക്കാണ് സ്വര്‍ണ്ണം. ബ്രിട്ടന് വെള്ളി നഷ്ടമായാല്‍ നാലാം സ്ഥാനത്തുള്ള ചൈനയ്ക്ക് വെങ്കലം ലഭിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.