CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 10 Minutes 23 Seconds Ago
Breaking Now

ക്യൂബയില്‍ രണ്ടുവയസിന് മുകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്‌സീന്‍ തുടങ്ങി ; ലോകത്തു തന്നെ ആദ്യം

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി രണ്ടു മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് കുത്തിവയ്പ് തുടങ്ങിയത്.

ലോകത്ത് ആദ്യമായി ക്യൂബയില്‍ രണ്ടുവയസ്സിന് മേലുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ തുടങ്ങി. ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടില്ലാത്ത തദ്ദേശ വാക്‌സീനാണ് കുത്തിവയ്ക്കുന്നത്.

സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി രണ്ടു മുതല്‍ 11 വരെ പ്രായമുള്ളവരിലാണ് കുത്തിവയ്പ് തുടങ്ങിയത്.

2020 മാര്‍ച്ച് മുതല്‍ അധികനാളും അടഞ്ഞുകിടന്നിരുന്ന സ്‌കൂളുകള്‍ ഇന്നലെ തുറന്നെങ്കിലും ടിവിയിലൂടെയാണ് ക്ലാസുകള്‍. ലോകത്ത് ഇതുവരെ കുട്ടികള്‍ക്കു കുത്തിവയ്പ് നടത്തിയിട്ടുള്ള രാജ്യങ്ങളില്‍ 12 ന് മേല്‍ പ്രായമുള്ളവര്‍ക്കാണ് നല്‍കിയിട്ടുള്ളത്. 12 ന് മേലുള്ള കുട്ടികള്‍ക്കു ക്യൂബയില്‍ കുത്തിവയ്പ്പ് 3ന് ആരംഭിച്ചു.

ചൈനയും യുഎഇയും വെനസ്വേലയും രണ്ടുവയസ്സിന് മുകളിലുള്ളവര്‍ക്ക് കുത്തിവയ്പ് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.