CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 19 Minutes 9 Seconds Ago
Breaking Now

അമ്മ സൂം മീറ്റിങ്ങില്‍ പങ്കെടുക്കവേ രണ്ടു വയസുകാരന്‍ അബദ്ധത്തില്‍ വെടിവച്ചു കൊലപ്പെടുത്തി

കളിക്കുന്നതിനിടെ കുട്ടി അമ്മയുടെ തലയിലേക്ക് കുട്ടി അബദ്ധത്തില്‍ നിറയൊഴിക്കുകയായിരുന്നു

അമേരിക്കയില്‍ സൂം മീറ്റിങ് നടത്തുകയായിരുന്ന അമ്മയെ രണ്ടു വയസ്സുള്ള മകന്‍ അബദ്ധത്തില്‍ വെടിവച്ചുകൊന്നു. സംഭവത്തില്‍ കുട്ടിയുടെ പിതാവ് വിയോന്‍ഡ്രെ ആവെരിയെ (22) പോലിസ് അറസ്റ്റ് ചെയ്തു. അലക്ഷ്യമായി നിറതോക്ക് സൂക്ഷിച്ചതിനാണ് അറസ്റ്റ്. ആഗസ്ത് 11നായിരുന്നു സംഭവം.

പിതാവ് ഉണ്ട നിറച്ചു വച്ച തോക്ക് കുട്ടി എടുത്തു കളിക്കുകയായിരുന്നു. ഈ സമയത്ത് സൂം മീറ്റിങിലായിരുന്നു അമ്മ ഷമയ ലിനിന്‍ (21) ഇത് ശ്രദ്ധിച്ചിരുന്നില്ല. കളിക്കുന്നതിനിടെ കുട്ടി അമ്മയുടെ തലയിലേക്ക് കുട്ടി അബദ്ധത്തില്‍ നിറയൊഴിക്കുകയായിരുന്നു. മീറ്റിങ്ങില്‍ പങ്കെടുക്കുകയായിരുന്ന സഹപ്രവര്‍ത്തക സംഭവം കാണുകയും ഉടനെ പോലിസ് സഹായം അഭ്യര്‍ഥിക്കുകയും ചെയ്തു. ഈ സമയം ആവെരി പുറത്തായിരുന്നു.

സംഭവം അറിഞ്ഞ ഉടന്‍ തന്നെ ഇയാള്‍ അപാര്‍ട്‌മെന്റിലെത്തി ലിനിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സ്ഥലത്തെത്തിയ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുട്ടികള്‍ നടത്തിയ വെടിവയ്പ്പില്‍ ഈ വര്‍ഷം മാത്രം 114 പേരാണ് യുഎസില്‍ കൊല്ലപ്പെട്ടതെന്നാണു കണക്ക്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.