CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 57 Minutes 21 Seconds Ago
Breaking Now

ഇന്ത്യക്ക് വാക്‌സീന്‍ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതില്‍ പലരും സംശയിച്ചു ; സംശയങ്ങള്‍ക്കുള്ള മറുപടിയാണ് നൂറു കോടി ലക്ഷ്യത്തിലെത്തിയത് ; പ്രധാനമന്ത്രി

വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ അത് കൊണ്ട് കൊറോണയെ തുരത്താന്‍ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിന്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്.

നൂറ് കോടി വാക്‌സീന്‍  എന്ന ലക്ഷ്യം കൈവരിക്കാനായത് രാജ്യത്തിന്റെ കരുത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തെ ജനങ്ങളുടെ വിജയമാണ്. അസാധാരണ ലക്ഷ്യമാണ് രാജ്യം കൈവരിച്ചിരിക്കുന്നതെന്നും. രാജ്യം കൊറോണയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമാണെന്ന് ലോകം വിലയിരുത്തുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

ഇന്ത്യക്ക് വാക്‌സീന്‍ എല്ലാവരിലേക്കും എത്തിക്കാനാകുമോ എന്നതില്‍ പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍ ആ സംശയം അസ്ഥാനത്തായെന്നും വികസിത രാജ്യങ്ങളെക്കാള്‍ മികച്ച രീതിയില്‍ രാജ്യത്ത് കൊവിഡ് വാക്‌സീന്‍ വിതരണം നടത്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡിനെ അതിജീവിക്കാന്‍ ഇന്ത്യക്ക് കഴിയുമോയെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് വാക്‌സീനേഷനിലെ മുന്നേറ്റം. 

വിളക്ക് കത്തിക്കാന്‍ പറഞ്ഞപ്പോള്‍ അത് കൊണ്ട് കൊറോണയെ തുരത്താന്‍ പറ്റുമോയെന്ന് പുച്ഛിച്ചു. പക്ഷേ രാജ്യത്തിന്റെ ഐക്യമാണ് വിളക്കു തെളിക്കലിലൂടെ വെളിപ്പെട്ടത്. 

നമ്മുടെ രാജ്യമുണ്ടാക്കിയ കൊവിന്‍ പ്ലാറ്റ്‌ഫോം ലോകശ്രദ്ധ പിടിച്ചുപറ്റി. ലോകം മുഴുവന്‍ ഇന്ത്യയുടെ നേട്ടങ്ങളെ അഭിന്ദിക്കുകയാണ്. വാക്‌സിനേഷനില്‍ വിവേചനം ഇല്ലെന്ന് ഉറപ്പാക്കിയെന്നും വിഐപി സംസ്‌കാരം വാക്‌സീന്‍ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. 

 




കൂടുതല്‍വാര്‍ത്തകള്‍.