വലിയ ഇടവേളകളെടുത്ത് സിനിമ ചെയ്യുന്നുവെന്നത് ആമിര്‍ ഖാനെതിരെയുള്ള സ്ഥിരം പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഒരു അഭിമുഖത്തില്‍ ആമിര്‍ പറയുന്നതിങ്ങനെ.
'ഒരു പോലെ മൂന്നിലധികം സിനിമകളിലുടെ ഭാഗമാകാന്‍ എനിക്കും സാധിക്കില്ല. ഇങ്ങനെയാണ് ഞാന്‍ ശീലിച്ചത്. ഞാന്‍ സംവിധായകരെയും ശ്രദ്ധയോടെയാണ് തിരഞ്ഞെടുക്കുന്നത്. എന്റെ സംവിധായകരും ഒരേ സമയം ഒരു സിനിമയാണ് ചെയ്യുന്നത്. അതിനൊരു അപവാദം ധര്‍മേഷ് ദര്‍ശന്‍ മാത്രമാണ്. അദ്ദേഹം ദഡ്ക്കനും മേളയും ഒരുമിച്ച് ചെയ്യുന്നുണ്ട്. ഇന്ദ്ര കുമാര്‍ ആയാലും മന്‍സൂര്‍ ഖാന്‍ ആയാലും. സംവിധായകന്റെ ജോലി ഷൂട്ടിംഗ് തീരൂന്നതോടെ അവസാനിക്കില്ല.
ഡബ്ബിംഗ്, മിക്‌സിംഗ് ശബ്ദം, പബ്ലിസിറ്റി എല്ലാം അയാളുടെ ഉത്തരവാദിത്തമാണ്. സ്വന്തം സിനിമയുടെ മൂസിക് സെറ്റിംഗുകളില്‍ പോകാത്ത സംവിധായകരുണ്ട്. പാട്ട് ചിത്രീകരണത്തിനും ആക്ഷന്‍ ചിത്രീകരണത്തും പോകാത്തവരുണ്ട്. എനിക്ക് അതുപോലെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ല. അവര്‍ സ്വന്തം സിനിമയെ തന്നെ കൊല്ലുന്നവരാണ്'.
എന്നാല്‍ ആമിര്‍ ഖാന്‍ സിനിമ സംവിധാനം ചെയ്ത മഹേഷ് ഭട്ട് ഒരേസമയം ഒന്നിലധികം സിനിമകള്‍ ചെയ്യുന്ന സംവിധായകനാണ്. ആയതിനാല്‍ മഹേഷ് ഭട്ട് തന്റെ രീതിയ്ക്ക് ചേരുന്നയാള്‍ അല്ലേയെന്ന ചോദ്യത്തിനും ആമിര്‍ മറുപടി നല്‍കുന്നുണ്ട്.
ഇല്ല. അദ്ദേഹം അങ്ങനെയല്ല. ഞാന്‍ രണ്ട് സിനിമകള്‍ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ രീതിയോട് എനിക്ക് യോജിക്കാനാകില്ലെന്ന് ഞാന്‍ മനസിലാക്കി, ആമിര്‍ കൂട്ടിച്ചേര്‍ത്തു.