CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 17 Seconds Ago
Breaking Now

മലയാളി അസോസിയേഷന്‍ ഓഫ് സൗത്താപ്ടണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു ; ജെയ്‌സണ്‍ മാത്യു പ്രസിഡന്റ്

മലയാളി അസ്സോസിയേഷന്‍ ഓഫ് സൗതാംപ്ടണ്‍ 2021 -2022 ലേക്കുള്ള ഭാരവാഹികള്‍ ചുമതലയേറ്റു . നവംബര് 20, 2021 ശനിയാഴ്ച ലോര്‍ഡ്‌സ് ഹില്‍ വില്ലജ് ഹാളില്‍ നടന്ന ചടങ്ങില്‍  2019-2021ലെ പ്രസിഡന്റ് റോബിന്‍ എബ്രഹാമില്‍ നിന്നും പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി  പ്രെസിഡന്റായ ജെയ്‌സണ്‍ മാത്യുവും മറ്റു അംഗങ്ങളും   ചുമതല ഏറ്റുവാങ്ങുകയായിരുന്നു.  

മഹാമാരിയുടെ ഭീതി തെല്ലൊന്നു ഒഴിഞ്ഞ്   നിയമങ്ങള്‍ക്കു അയവുവരുത്തിയ പശ്ചാത്തലത്തില്‍ വളരെ   വിജയകരമായി ഔട്‌ഡോര്‍ ലൊക്കേഷനായ ബ്രോക്കണ്‍ഹസ്റ്റിലെ  ടൈല്‍ ബാര്‍ണില്‍  ഉത്സവലഹരിയോടെ നടത്തിയ ഓണാഘോഷത്തിന്റ്‌റെ     ഓര്‍മ്മകള്‍ പങ്കുവെച്ചു. സൗത്താംപ്ടണില്‍ വര്ഷങ്ങളായി നടന്നുവന്നിരുന്ന പല സാമൂഹീക പ്രവര്‍ത്തനങ്ങളുടെയും പുരോഗതിയും കലാ കായിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മുന്‍പോട്ടുള്ള നടത്തിപ്പിനെപ്പറ്റിയും  ചര്‍ച്ച ചെയ്യുകയും ബജറ്റ് കൈമാറുകയും ചെയ്തു. 

സൗതാംപ്ടണ്‍  മലയാളി സമൂഹത്തിന്റെ സ്‌നേഹവും ഒത്തൊരുമയും   ഇരുകമ്മിറ്റികളും നിസ്സംശയം  പ്രകീര്‍ത്തിക്കുകയുണ്ടായി.  ജെയ്‌സണ്‍ മാത്യു, ഷൈനി  മാത്യു,സുനിത രാജീവ്, ആന്‍സി കൃഷ്ണന്‍, ടെന്നിസണ്‍ സ്‌കറിയ, റെജി  കോശി, അനുരാധ ശിവന്‍, ഡാമി പുല്ലയില്‍, ഷീല സേവ്യര്‍, സിനാഷ്  തോമസ് ബാബു , കൊച്ചുമോന്‍ ചാണ്ടി എന്നിവരാണ് നിയുക്ത ഭാരവാഹികള്‍. പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് കൈമാറ്റ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.