CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 58 Minutes 54 Seconds Ago
Breaking Now

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സിന്റെ 2020 ലെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡിനായി ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി പി.ഐ ലോനപ്പനെ തിരഞ്ഞെടുത്തു

2016  ലാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങിലൂടെ ചുമതലാബോധത്തോടെ   സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്നവര്‍ക്കായി ഡബ്ല്യൂ.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‍സ്  'Social Responsibiltiy Award ' ഏര്‍പ്പെടുത്തിയത്.  അസ്സീസി ചാരിറ്റബിള് ഫൌണ്ടേഷന്‍ സ്ഥാപകയായ ശ്രീമതി. മേരി മക്ക്‌കോര്‍മക്ക് , മെറിന്‍ ജോര്‍ജ്ജ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഫാ: ജോര്‍ജ് തങ്കച്ചന്‍, Munster  Indian Cultural  Association (MICA) യുടെ ജീവകാരുണ്യ വിഭാഗമായ 'Share & Care, Limerick'  എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡിനര്‍ഹരായിരുന്നു.

പത്തനംതിട്ട കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ്, സമൂഹത്തിലെ ശാരീരിക, മാനസിക വെല്ലുവിളികള്‍ നേരിടുന്ന ഒറ്റപെട്ടവര്‍ക്ക് തണലായി പ്രവര്‍ത്തിക്കുന്നു. ഒപ്പം 1996  മുതല്‍ ദിവസവും മുടക്കം ഇല്ലാതെ  പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൗജന്യമായി ഏകദേശം 250 ലധികം ആളുകള്‍ക്ക് ഉച്ച ഭക്ഷണ വിതരണവും നടത്തുന്നു. ആരോരും ഇല്ലാതെ തെരുവില്‍ അകപ്പെട്ട  നൂറിലധികം  മനുഷ്യര്‍ക്കാണ് ഇതിനോടകം പി.ഐ ലോനപ്പന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന  ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്രയം ഒരുക്കിയത്. ഭക്ഷണവും മരുന്നും താമസ സൗകര്യവും അടക്കമുള്ള സൗകര്യങ്ങളാണ് കരുണാലയത്തിലെ അന്തേവാസികള്‍ക്ക് ലഭ്യമാകുന്നത്.

കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകളുടെ ചാരിറ്റി നിബന്ധനകള്‍ പാലിച്ചു റെജിസ്‌ട്രേഷനോടെയാണ് ഡിവൈന്‍ കരുണാലയം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. 1999 ല്‍ പത്തനംതിട്ട ഓമല്ലൂരില്‍  വാടക കെട്ടിടത്തില്‍ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് മല്ലശ്ശേരിയ്ക്ക് സമീപം വാഴമുട്ടത്ത്   35 സെന്റ് സ്ഥലവും , 3500 ചതുരശ്ര അടി സ്ഥലമുള്ള കെട്ടിടങ്ങള്‍ ട്രസ്റ്റിന് സ്വന്തമായി ഉണ്ട്. പത്തനംതിട്ട ജില്ലയില്‍ അങ്ങാടിക്കലില്‍ സ്വന്തമായുള്ള സെമിത്തേരിയില്‍ ഇതിനോടകം അന്തരിച്ച   100 ലധികം അന്തേവാസികളെ സംസ്‌കരിക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസ ജീവിതത്തിന് ശേഷം ആണ് പി.ഐ ലോനപ്പന്‍ ജീവ കാരുണ്യ പ്രവര്‍ത്തനം തുടങ്ങിയത്. അദ്ദേഹവും ട്രസ്റ്റ് അംഗം ആയ ഭാര്യ ആനിയമ്മയും കൂടിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 3 സ്ഥിരം ജീവനക്കാരും സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡബ്‌ള്യു.എം.സി അയര്‍ലന്‍ഡ് പ്രൊവിന്‌സിന്റെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി , അയര്‍ലന്‍ഡ് മലയാളികളുടെ സഹകരണത്തോടെ ഡിവൈന്‍ കരുണാലയത്തിന്  സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. 

ഡബ്‌ള്യു.എം.സി അയര്‍ലന്‍ഡ് പ്രോവിന്‌സിന്റെ അവാര്‍ഡ് ഫലകവും, അവാര്‍ഡ് തുകയും പത്തനംതിട്ടയിലെ മല്ലശ്ശേരിയില്‍  നടക്കുന്ന ചടങ്ങില്‍ പി.ഐ ലോനപ്പന് സമ്മാനിക്കും. 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.