CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 24 Seconds Ago
Breaking Now

കഫെ കോഫി ഡേയുടെ 5500 കോടി രൂപയുടെ കടം രണ്ട് വര്‍ഷം കൊണ്ട് തീര്‍ത്ത് മാളവിക ഹെഗ്‌ഡെ

കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. 2019 മാര്‍ച്ചില്‍ സ്ഥാപനത്തിന്റെ ബാധ്യത 7200 കോടി രൂപയായിരുന്നു.

രണ്ട് വര്‍ഷം കൊണ്ട് ചായക്കട നടത്തി 5500 കോടി രൂപയുടെ കടം നികത്താനാവുമോ. നിസംശ്ശയം അതെ എന്ന് തെളിയിച്ചിരിക്കുകയാണ് കഫെ കോഫി ഡേയുടെ(സിസിഡി) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാളവിക ഹെഗ്‌ഡെ. 2019 ജൂലായ് 31നാണ് കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. കടം കയറിയതിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്തത്. 2019 മാര്‍ച്ചില്‍ സ്ഥാപനത്തിന്റെ ബാധ്യത 7200 കോടി രൂപയായിരുന്നു.

തുടര്‍ന്നാണ് സിദ്ധാര്‍ത്ഥിന്റെ ഭാര്യ മാളവിക ഹെഗ്‌ഡെ, സിസിഡി തലപ്പത്തേക്ക് എത്തുന്നത്. നാട്ടുകാരൊക്കെ ചിന്തിച്ചത് കുറച്ച് കഴിഞ്ഞാല്‍ കമ്പനി തന്നെ പൂട്ടിപ്പോകും എന്നാണ് അവരൊക്കെ കരുതിയിരുന്നത്. പക്ഷേ അതിനെയൊക്കെ കാറ്റില്‍ പറത്തി 5500 കോടി രൂപയോളം കടം നികത്തിയ സൂപ്പര്‍ വുമണ്‍ ആയി മാറിയിരിക്കുകയാണ് മാളവിക.

ബംഗളൂരു ആസ്ഥാനമായുള്ള കഫെ കോഫി ഡേ ഇന്ത്യയിലുടനീളം നൂറുകണക്കിന് കോഫി ഷോപ്പുകള്‍ നടത്തുന്നുണ്ട്. 1996 ജൂലായ് 11ന് ബംഗളൂരുവിലാണ് കഫേ കോഫി ഡേയുടെ ജനനം. സിസിഡിയിലെ കാപ്പിച്ചിനോ, ലേറ്റ്‌സ് എന്നിവ വളരെ ജനപ്രിയമാണ്. സ്റ്റാര്‍ബക്‌സ് കോര്‍പ്പ്, ബാരിസ്റ്റ, കൊക്കകോളയുടെ ഉടമസ്ഥതയിലുള്ള കോസ്റ്റ കോഫി എന്നിവയാണ് സിസിഡിയുടെ പ്രധാന എതിരാളികള്‍.

ചായ വളരെയധികം ഇഷ്ടപ്പെടുന്ന രാജ്യമായ ഇന്ത്യയിലേക്ക് സിദ്ധാര്‍ത്ഥയുടെ കോഫി ഷോപ്പ് സംസ്‌കാരം വന്‍ തോതില്‍ അംഗീകരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ ആദ്യകാല സംരംഭ മൂലധന നിക്ഷേപകരില്‍ ഒരാളായി അദ്ദേഹം പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ സിദ്ധാര്‍ഥയുടെ മരണം കമ്പനി അനിശ്ചിതത്വത്തിലായി. ഈ സംഭവത്തിനു ശേഷം വീണ്ടും പല ഔട്ട്‌ലെറ്റുകളും പൂട്ടി.

അങ്ങന പ്രതിസന്ധികാലത്ത് കമ്പനിയെ രക്ഷിച്ചിരിക്കുകയാണ് എഞ്ചിനീയറിംഗ് ബിരുദധാരിയായ മാളവിക. 2019ലെ 7200 കോടി രൂപയുടെ ബാധ്യത അടുത്ത വര്‍ഷം 3100 ആയി കുറഞ്ഞു. 2021ല്‍ അത് 1731 ലേക്ക് താഴ്ന്നു.

കോവിഡ് മഹാമാരിക്കാലത്ത് പോലും കഫേ കോഫി ഡേക്ക് വളരാന്‍ കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം.

 




കൂടുതല്‍വാര്‍ത്തകള്‍.