CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 32 Seconds Ago
Breaking Now

അഞ്ചുവര്‍ഷത്തോളമായി തളര്‍ന്നു കിടപ്പില്‍, കോവിഡ് വാക്‌സിനെടുത്തതോടെ എഴുന്നേറ്റു നടന്ന് 55കാരന്‍

കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി നടക്കാനും എഴുന്നേല്‍ക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടില്‍ തളര്‍ന്നുകിടപ്പായിരുന്നു.

അപകടത്തെത്തുടര്‍ന്ന് അഞ്ചുവര്‍ഷത്തോളമായി തളര്‍ന്നു കിടപ്പിലായയാള്‍ കോവിഡ് വാക്‌സിനെടുത്തതോടെ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ജാര്‍ഖണ്ഡിലെ ബൊകാറോ ജില്ലയിലെ ഉത്തസാരയിലാണ് ഇത്തരത്തിലൊരു കൗതുകസംഭവമുണ്ടായതെന്ന് റിപ്പോര്‍ട്ട് ചെയ്തു.

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ദുലാര്‍ചന്ദ് മുണ്ടയ്ക്ക് അഞ്ചുവര്‍ഷം മുന്‍പാണ് ഒരു റോഡപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ നട്ടെല്ലിന് ക്ഷതമേറ്റിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി നടക്കാനും എഴുന്നേല്‍ക്കാനും സംസാരിക്കാനുമൊന്നുമാകാതെ വീട്ടില്‍ തളര്‍ന്നുകിടപ്പായിരുന്നു.

എന്നാല്‍, ഈ മാസം നാലിനാണ് സമീപത്തെ അങ്കന്‍വാടി ജീവനക്കാരന്‍ വീട്ടിലെത്തി കോവിഷീല്‍ഡ് വാക്‌സിന്റെ ആദ്യ ഡോസ് നല്‍കിയത്. എന്നാല്‍, എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് തൊട്ടടുത്ത ദിവസം തന്നെ 55കാരന് ശരീരമിളക്കാനും സംസാരിക്കാനുമെല്ലാം തുടങ്ങി. വീട്ടുകാരുടെ സഹായത്തോടെ പതുക്കെ നടക്കാനും സാധിക്കുന്നുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.