CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 31 Seconds Ago
Breaking Now

സമ്പന്നര്‍ക്കും ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നില്‍ക്കും; ദിവസത്തില്‍ സമ്പാദിക്കുന്നത് 16,000 രൂപ

ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ് ആണ് വ്യത്യസ്തമായ വഴിയിലൂടെ പണം സമ്പാദിക്കുന്നത്.

കടകള്‍, മാളുകള്‍, തീയറ്ററുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം ക്യൂ പലപ്പോഴും പലര്‍ക്കും തലവേദനയാകാറുണ്ട്. തിരക്കിട്ട് സാധനം വാങ്ങി മടങ്ങണമെന്ന് ധരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് നീണ്ട ക്യൂ. ഇത് മാനിച്ച് പലപ്പോഴും ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നതിലേയ്ക്ക് ജനം എത്തിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ക്യൂ നിന്ന് പണം സമ്പാദിക്കുന്നത് 31കാരനാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്.

ലണ്ടന്‍ സ്വദേശിയായ ഫ്രെഡി ബെക്കിറ്റ് ആണ് വ്യത്യസ്തമായ വഴിയിലൂടെ പണം സമ്പാദിക്കുന്നത്. സമ്പന്നര്‍ക്കും ക്യൂ നില്‍ക്കാന്‍ മടിയുള്ളവര്‍ക്കും വേണ്ടി ക്യൂ നിന്ന് ഒറ്റ ദിവസം കൊണ്ട് ഈ മുപ്പത്തൊന്നുകാരന്‍ നേടുന്നത് 16000 രൂപയാണ്.

ഒരു മണിക്കൂര്‍ ക്യൂവില്‍ കാത്തുനില്‍ക്കുമ്പോള്‍ 20 പൗണ്ട് മുതല്‍ 160 പൗണ്ട് വരെ സമ്പാദിക്കാനാകുമെന്ന് ഫ്രെഡി പറയുന്നു. ചിലപ്പോള്‍ ഒരു സാധനം കിട്ടാന്‍ മണിക്കൂറുകളോളം കടകള്‍ക്ക് മുന്നില്‍ വരി നില്‍ക്കേണ്ടി വരും. പകരം നല്ല പ്രതിഫലവും ലഭിക്കും.

മണിക്കൂറുകളോളം വരിയില്‍ നില്‍ക്കുന്നത് തനിക്ക് ഒരു പ്രശ്‌നമല്ലെന്നും ഈ ജോലിക്ക് ഏറ്റവും ആവശ്യം ക്ഷമയാണെന്നും ഫ്രെഡി കൂട്ടിച്ചേര്‍ത്തു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.