CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 37 Minutes 45 Seconds Ago
Breaking Now

യുദ്ധ ഭീതിയില്‍ യുക്രെയ്ന്‍ ; ഒരു ലക്ഷം സൈനീകരെ വിന്യസിച്ച് റഷ്യ ; നയതന്ത്ര കാര്യാലയത്തില്‍ നിന്ന് ബ്രിട്ടന്‍ ജീവനക്കാരെ പിന്‍വലിച്ചു തുടങ്ങി

നയതന്ത്രകാര്യാലയ ജീവനക്കാരുടെ ബന്ധുക്കളോട് യുക്രെയ്ന്‍ വിടാന്‍ അമേരിക്കയും അത്യാവശ്യമില്ലാത്തവര്‍ യുക്രെയ്ന്‍ യാത്ര ഒഴിവാക്കണമെന്ന് ഫ്രാന്‍സും നിര്‍ദ്ദേശിച്ചു.

റഷ്യന്‍ അധിനിവേശ ആശങ്കയ്ക്കിടെ യുക്രെയ്ന്‍ നയതന്ത്ര  കാര്യാലയത്തില്‍ നിന്ന് ബ്രിട്ടന്‍ ജീവനക്കാരെ പിന്‍വലിച്ചു തുടങ്ങി. നയതന്ത്രകാര്യാലയ ജീവനക്കാരുടെ ബന്ധുക്കളോട് യുക്രെയ്ന്‍ വിടാന്‍ അമേരിക്കയും അത്യാവശ്യമില്ലാത്തവര്‍ യുക്രെയ്ന്‍ യാത്ര ഒഴിവാക്കണമെന്ന് ഫ്രാന്‍സും നിര്‍ദ്ദേശിച്ചു.

യുക്രെയ്‌നില്‍ റഷ്യയുടെ അധിനിവേശം ഏതു നേരവും ഉണ്ടാകാമെന്നാണ് അമേരിക്ക പറയുന്നത്. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് ആളുകളെ തിരിച്ചുവിളിക്കുന്നതെന്നും അമേരിക്ക പറയുന്നു. യുക്രെയ്‌നിലേക്കും റഷ്യയിലേക്കും യാത്ര വേണ്ടെന്ന് അമേരിക്ക പൗരനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ ബ്രിട്ടന്റെയും അമേരിക്കയുടേയും തീരുമാനത്തിന് പ്രേരകമായ തരത്തിലുള്ള അടിയന്തര സാഹചര്യമൊന്നും യുക്രെയ്‌നില്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയന്റെ ജീവനക്കാര്‍ യുക്രെയ്‌നില്‍ തുടരും. അമേരിക്കയുടെ തീരുമാനം അനാവശ്യ മുന്‍കരുതലാണെന്ന് യുക്രെയ്ന്‍ പറഞ്ഞു.

റഷ്യയുടെ സൈനിക വിന്യാസത്തിന്റെ പശ്ചാത്തലത്തില്‍ കിഴക്കന്‍ യൂറോപ്പിലേക്ക് കൂടുതല്‍ യുദ്ധവിമാനങ്ങളും  പടക്കപ്പലുകളും അയക്കുകയാണ് ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ബള്‍ഗേറിയ, നെതര്‍ലാന്‍ഡ്‌സ് എന്നീ നാറ്റോ അംഗരാജ്യങ്ങള്‍.




കൂടുതല്‍വാര്‍ത്തകള്‍.