CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 42 Minutes 42 Seconds Ago
Breaking Now

ഓപ്പോ എഫ് 21 പ്രോ ഏപ്രില്‍ 12 മുതല്‍ ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലേക്ക് പുതുപുത്തന്‍ മോഡലുകളുമായി പ്രമുഖ ബ്രാന്‍ഡുകള്‍. റിയല്‍ മി , ഷവോമി , മോട്ടറോള , ഓപ്പോ തുടങ്ങിയ മുന്‍നിര ബ്രാന്‍ഡുകളാണ് ഏപ്രില്‍ മാസത്തില്‍ പുതിയ മോഡലുകള്‍ രംഗത്തിറക്കുന്നത്. ആഗോള വിപണിയില്‍ നേരത്തെ തന്നെ ലഭ്യമായതും, ഇനി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്നതുമായ മോഡലുകളില്‍ പ്രധാനപ്പെട്ടത് ഓപ്പോ എഫ് 21 പ്രോ ആണ്. ഇതിന്റെ ഇന്ത്യന്‍ വില 29390 രൂപയാണ്.

ഓപ്പോ എഫ് 21 പ്രോ സീരീസിന്റെ ഇന്ത്യയിലെ ലോഞ്ചിങ്ങ് ഏപ്രില്‍ 12 ന് ആയിരിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 4 ജി മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 680 ചിപ്പും 5 ജിയില്‍ 695 ചിപ്പുമായിരിക്കും ലഭ്യമാകുക. 6.43ഇഞ്ച് അമോഎല്‍ഇഡി ഡിസ്‌പ്ലേ, 33വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഓപ്പോ എഫ് 21 പ്രോയുടെ പ്രധാന ഫീച്ചറുകള്‍.

മറ്റ് സവിശേഷതകള്‍:

32 എം.പി ആണ് ഇതിന്റെ ഫ്രന്റ് ക്യാമറ. 4025 MAh ആണ് ബാറ്ററി കപ്പാസിറ്റി. പ്രോസസ്സര്‍ – Qualcomm Snapdragon 730G

റാം – 8 GB

ക്യാമറ – 48 MP + 8 MP + 2 MP + 2 MP

ഡിസ്‌പ്ലേ 6.4 ഇഞ്ചസ്.

സ്റ്റോറേജ് ഇന്റേര്‍ണല്‍ മെമ്മറി 128 GB

ഓപ്പോ അതിന്റെ മിഡ് റേഞ്ച് സ്മാര്‍ട്ട്‌ഫോണുകളായ ഓപ്പോ F21 Pro, F21 Pro 5G എന്നിവ ഏപ്രില്‍ 12 ന് വൈകുന്നേരം 5 മണിക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്കൊപ്പം ഓപ്പോ എന്‍കോ എയര്‍ 2 പ്രോയും ചടങ്ങില്‍ കമ്പനി അവതരിപ്പിക്കും. ഓപ്പോ ഇന്ത്യയുടെ യുട്യൂബ് ചാനലിലും കമ്പനിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ലോഞ്ചിന്റെ ലൈവ് ഇവന്റ് സ്ട്രീം നടത്തും.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.