CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
45 Minutes 21 Seconds Ago
Breaking Now

നവകേരള സൃഷ്ടിക്ക് കരുത്തേകാന്‍ തൃക്കാക്കരയില്‍ ഡോ.ജോ ജോസഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക സമീക്ഷ യുകെ

ലണ്ടന്‍ : തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ: ജോ ജോസഫിനെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി  UK യിലെ ഏറ്റവും വലിയ ഇടതുപക്ഷ പുരോഗമന സംഘടയായ സമീക്ഷ UK . കേരളത്തിന്റെ വികസന കുതിപ്പിനൊപ്പം തൃക്കാരെയെ എത്തിക്കാന്‍ തൃക്കരയിലെ എല്ലാ പ്രവാസി കുടുംബങ്ങളും സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി മുന്നിട്ടിറങ്ങണം എന്നും സമീക്ഷ UK അഭ്യര്‍ദ്ധിച്ചു.       ഇന്ത്യയില്‍ ഒഴുകിയെത്തുന്ന പ്രവാസി സമ്പാദ്യത്തിന്റെ 19% വും കേരളത്തിലാണ് എത്തുന്നത്. ഇത് കേരളത്തിന്റെ ആഭ്യന്തര ഉദ്പാദനത്തിന്റെ 30% വരും . കേരളത്തിലെകാര്‍ഷിക , വ്യവസായ വരുമാനത്തേക്കാള്‍ എത്രയോ മടങ്ങാണി ത്

പശ്ചാത്തല , വികസനത്തിന് സമാനതകളില്ലാത്ത പങ്കാണ് പ്രവാസി സമ്പാദ്യത്തിനുള്ളത്. സ്വദേശി വത്ക്കരണം മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും പ്രവാസ ജീവിതം മതിയാക്കുന്നവര്‍ക്കും കേരളത്തില്‍ ഉപജീവനത്തിന് കാര്‍ഷിക വ്യവസായ സൗഹൃദ അന്തരീക്ഷം വേണം. ഈ ഉള്‍ക്കാഴ്ചയോടെയാണ് എന്നെന്നും പ്രവാസികളെ ചേര്‍ത്തുപിടിക്കുന്ന LDF സര്‍ക്കാര്‍ 25 വര്‍ഷം മുന്നില്‍ കണ്ടുള്ള നവ കേരള മിഷന്‍ നടപ്പിലാക്കുന്നത്. തൃക്കാക്കരയില്‍ LDF സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ.ജോ ജോസഫിനെ വിജയിപ്പിക്കേണ്ടത് ഓരോ പ്രവാസി കുടുംബത്തിന്റെയും കര്‍ത്തവ്യമാണ്.  കേരളം അറിയപ്പെടുന്ന പ്രഗല്‍ഭനായ ഹൃദ്രോഗ വിദഗ്ധനായ സ്ഥാനാര്‍ത്ഥിയെ ഇതിനകം തൃക്കാക്കരയിലെ ജനങ്ങള്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. കേരള സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടുകളെ ജനം നെഞ്ചേറ്റി എന്നതിന്റെ പ്രതിഫലനമാണ് അടുത്തു നടന്ന

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് ഫലം   . നവകേരള സൃഷ്ടിയുടെ ഭാഗമായ കെ റെയില്‍ കടന്നുപോകുന്ന വാര്‍ഡുകളില്‍ എല്ലാം തന്നെ LDF വിജയം കൊയ്യ്തു.  തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പ് ഫലം തൃക്കാക്കര യിലെ വിജയത്തിന്റെ നാന്ദിയാണ്. കേരള വികസനത്തെ സ്വപ്നം കാണുന്ന തൃക്കാക്കരയിലെ ഓരോ പ്രവാസി കുടുംബവും രാഷ്ട്രീയം മറന്ന് വികസനത്തിനായി വിലപ്പെട്ട വോട്ടുകള്‍ നല്‍കി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കണമെന്ന് സമീക്ഷ UK പ്രസ്താവനയിലൂടെ  അദ്യര്‍ഥിച്ചു.

 

വാര്‍ത്ത :

ഉണ്ണികൃഷ്ണന്‍ ബാലന്‍

 




കൂടുതല്‍വാര്‍ത്തകള്‍.