CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 7 Minutes 34 Seconds Ago
Breaking Now

'നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനം എഴുതിയ അമേരിക്കന്‍ നോവലിസ്റ്റ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരിയെന്ന് കോടതി ; കൊലപാതകത്തിനായി നാന്‍സി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല

യുഎസിലെ പോര്‍ട്ട്‌ലാന്‍ഡ് കോടതിയാണ് 71കാരി നാന്‍സി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂണ്‍ 13നാണ് നാന്‍സിക്കുള്ള ശിക്ഷ വിധിക്കുക.

'നിങ്ങളുടെ ഭര്‍ത്താവിനെ എങ്ങനെ കൊല്ലാം' എന്ന ലേഖനം എഴുതിയ അമേരിക്കന്‍ നോവലിസ്റ്റ് നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി ജീവിതത്തിലെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. കേസില്‍ നോവലിസ്റ്റ് കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. യുഎസിലെ പോര്‍ട്ട്‌ലാന്‍ഡ് കോടതിയാണ് 71കാരി നാന്‍സി കുറ്റം ചെയ്തതായി കണ്ടെത്തിയത്. ജൂണ്‍ 13നാണ് നാന്‍സിക്കുള്ള ശിക്ഷ വിധിക്കുക.

2018ലാണ് 63കാരനായ പാചകവിദഗ്ധന്‍ ബ്രോഫിയെ നാന്‍സി വെടിവെച്ചു കൊന്നത്. തെളിവുകളില്ലാതെ എങ്ങനെ കൊല നടത്താമെന്നതു വിശദീകരിക്കുന്ന ലേഖനം 2011 ലാണ് പ്രസിദ്ധീകരിച്ചത്.

അതേസമയം, കൊലപാതകത്തിനായി നാന്‍സി ഉപയോഗിച്ച തോക്ക് ഇതുവരെയും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൊലയ്ക്കു പിന്നിലെ കാരണവും ദുരൂഹമായി തുടരുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങളും ലൈഫ് ഇന്‍ഷുറന്‍സ് പോളിസി തുകയുമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും നാന്‍സി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

കൊലയ്ക്ക് ഉപയോഗിച്ച അതേ മാതൃകയിലുള്ള തോക്ക് നാന്‍സിയുടെ കൈവശമുള്ളതായി പോലീസ് കണ്ടെത്തിയിരുന്നു. ബ്രോഫിയുടെ ജോലിസ്ഥലത്തിനടുത്തായി നാന്‍സി തോക്കുപിടിച്ച് നില്‍ക്കുന്നതായുള്ള വീഡിയോ തെളിവും പോലീസിന് ലഭിച്ചിരുന്നു.

എന്നാല്‍, തോക്ക് നോവല്‍ എഴുത്തിന്റെ ഭാഗമായി സൂക്ഷിക്കുന്നതാണെന്നാണ് നാന്‍സി വാദിക്കുന്നത്. 2018ല്‍ അറസ്റ്റിലായ നാന്‍സി ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. റോങ് നെവര്‍ ഫെല്‍റ്റ് റൈറ്റ്, റോങ് ഹസ്ബന്‍ഡ്, റോങ് ലവര്‍ എന്നിവയാണ് നാന്‍സിയുടെ നോവലുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.