CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 42 Minutes 7 Seconds Ago
Breaking Now

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വ്യായാമത്തിന് നല്ല സമയം വ്യത്യസ്തം; കൊഴുപ്പ് എരിച്ച് കളയാന്‍ ഏതാണ് ബെസ്റ്റ് ടൈം? പഠനം പറയുന്നത് ഇങ്ങനെ

ഏത് സമയത്ത് വ്യായാമം ചെയ്യുന്നതാണ് സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്?

വ്യായാമം ആരോഗ്യത്തിന് ഏറെ പ്രധാനമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഏത് സമയത്ത് വ്യായാമം ചെയ്യുന്നതാണ് സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നത്?

കൊഴുപ്പ് രെിച്ച് കളയാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്ക് രാവിലെയും, പുരുഷന്‍മാര്‍ രാത്രിയിലും ഇത് ചെയ്യുന്നതാണ് കൂടുതല്‍ അഭികാമ്യമെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. കൊഴുപ്പ് കുറയ്ക്കാനും, വയറിന്റെ വലുപ്പം കുറയ്ക്കാനും സ്ത്രീകള്‍ക്ക് രാവിലെയുള്ള വ്യായാമം ഏറെ ഗുണം ചെയ്യുമെന്നാണ് കണ്ടെത്തല്‍. 

രാവിലെ ചെയ്യുന്ന വ്യായാമങ്ങള്‍ രക്തസമ്മര്‍ദം കുറയ്ക്കാനും സഹായകരമാണ്. എന്നാല്‍ പുരുഷന്റെ രക്തസമ്മര്‍ദവും, ചീത്ത കൊളസ്‌ട്രോളിന്റെ അളവും, കൊഴുപ്പിനെ എരിച്ച് കളയാനുള്ള കഴിവും കൂടുതലായി കാണുന്നത് വൈകുന്നേരങ്ങളിലെ വ്യായാമത്തിലാണ്. 

രാത്രിഭക്ഷണത്തിന് മുന്‍പായി വ്യായാമം ചെയ്യുമ്പോള്‍ പുരുഷന്‍മാര്‍ക്ക് ക്ഷീണം കുറവാണ്. രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകളുടെ ആരോഗ്യത്തിന് ഹാനികരമായ വയറിലെ കൊഴുപ്പ് കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.