CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 10 Minutes 16 Seconds Ago
Breaking Now

പെട്ടിയില്‍ അടച്ച നിലയില്‍ ഏഴു നവജാത ശിശുക്കളുടെ മൃതദേഹം ഓവുചാലില്‍ ; ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണ ഹത്യ നടത്തിയതെന്ന് സൂചന ; കര്‍ണാടക പൊലീസ് അന്വേഷണം തുടങ്ങി

ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലൂടെ കുപ്പികള്‍ ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

കര്‍ണാടകയില്‍ ഏഴ് ഭ്രൂണങ്ങള്‍ ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുദലഗി പട്ടണത്തിലെ ഓടയിലാണ് ഭ്രൂണങ്ങള്‍ കണ്ടെത്തിയത്. കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിലാണിത് കണ്ടെത്തിയത്. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഓടയിലൂടെ കുപ്പികള്‍ ഒഴുകുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

പൊലീസെത്തി പരിശോധന നടത്തുകയും ഭ്രൂണങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അഞ്ചുമാസം പ്രായമായ ഭ്രൂണങ്ങളാണ് ഉപേക്ഷിച്ചത്. ലിംഗ നിര്‍ണയം നടത്തിയ ശേഷം ഭ്രൂണഹത്യ നടത്തിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ഭ്രൂണങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് സര്‍ജിക്കല്‍ മാസ്‌ക്കും ഗ്ലൗസും കണ്ടെത്തിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് മുഖേന ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസെടുക്കുമെന്ന് ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി ഭ്രൂണങ്ങഴള്‍ ബെലഗാവി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് കൊണ്ടുപോകും.

വിഷയം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.