CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 14 Seconds Ago
Breaking Now

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ചതായി സൂചന

എം.എന്‍.എസ് നേതാവ് രാജ്താക്കറെയുമായി ഷിന്‍ഡേ സംസാരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായിട്ടുള്ളത്.

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ ബി.ജെ.പി തീരുമാനിച്ചതായി സൂചന. ഇന്നലെ മുതിര്‍ന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് അവിശ്വാസം കൊണ്ടുവരുന്ന കാര്യം ചര്‍ച്ചയായത്. എന്നാല്‍ ഷിന്‍ഡേ ക്യാമ്പ് ബി.ജെ.പിയെ പിന്തുണക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സംശയമുണ്ട്. എം.എന്‍.എസ് നേതാവ് രാജ്താക്കറെയുമായി ഷിന്‍ഡേ സംസാരിച്ചതാണ് ആശയക്കുഴപ്പത്തിന് കാരണമായിട്ടുള്ളത്.

എന്നാല്‍ രാഷ്ട്രിയ പ്രതിസന്ധി നേരിടുന്ന മഹാരാഷ്ട്രയില്‍ അവിശ്വാസം കൊണ്ടുവന്നാല്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന പ്രതീക്ഷ ഇപ്പോഴും മഹാവികാസ് അഖാഡിക്കുണ്ട്.

അതിനിടെ ശിവസേനയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സമയത്ത് തന്നെ ഉദ്ധവ് താക്കറെ രാജിക്ക് സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തു വന്നിരുന്നു. ഷിന്‍ഡേ ക്യാമ്പ് അനുനയത്തിന് തയാറാകാത്ത സാഹചര്യത്തില്‍ സഭ വിളിച്ചു ചേര്‍ക്കണമെന്ന ആവശ്യം സര്‍ക്കാറും ഗവര്‍ണര്‍ക്ക് മുന്നില്‍ വെച്ചേക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.