CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 58 Minutes 39 Seconds Ago
Breaking Now

ബാല്‍ താക്കറെയുടെ ചിത്രം ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ; അധികാരം പിടിച്ചെടുത്ത ശേഷം ഇനി പാര്‍ട്ടിയെ നിയന്ത്രിക്കാനുള്ള പോരാട്ടം

ഒമ്പതു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനു ശേഷം ഇന്നലെയാണ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്

ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ചിത്രം ട്വിറ്ററില്‍ പ്രൊഫൈല്‍ ചിത്രമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. തീവ്ര ഹിന്ദുത്വ മുഖവും, മറാഠാ പൈതൃകത്തിന്റെ അടയാളവുമായ ബാലാസാഹേബ് താക്കറെയ്‌ക്കൊപ്പം ഷിന്‍ഡെ ഇരിക്കുന്നതാണ് ഈ പ്രൊഫൈല്‍ ചിത്രം. ഇതുവഴി ശിവസേന സ്ഥാപകന്റെ രാഷ്ട്രീയ അവകാശിയായി ഷിന്‍ഡെ സ്വയം പ്രഖ്യാപിക്കുകയാണെന്നാണ് വിലയിരുത്തല്‍. അതേസമയം ഒമ്പതു ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനു ശേഷം ഇന്നലെയാണ് ഏകനാഥ് ഷിന്‍ഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്ന് ഷിന്‍ഡെ പക്ഷം സുപ്രീം കോടതിയില്‍ പ്രഖ്യാപിച്ചിരുന്നു. ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍സിപി), കോണ്‍ഗ്രസുമായും ചേര്‍ന്ന് 'കൃത്രിമ സഖ്യം' രൂപീകരിച്ചത് വഴി ബാല്‍ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തതായും ഏക്‌നാഥ് ഷിന്‍ഡെ പ്രതികരിച്ചിരുന്നു. ഇന്നലെ നടന്ന അത്ഭുതകരമായ സംഭവങ്ങള്‍ക്കൊടുവിലാണ് ഊഹാപോഹങ്ങള്‍ വിപരീതമായി ഷിന്‍ഡെ മുഖ്യമന്ത്രിയും, മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. നിലവില്‍ ഷിന്‍ഡെക്ക് ശിവസേനയുടെ 55 എംഎല്‍എമാരില്‍ 39 പേരുടെ പിന്തുണയുണ്ട്. അതേസമയം മഹാരാഷ്ട്രയില്‍ ബിജെപിയുടെ പിന്തുണയോടെ അധികാരം പിടിക്കാനായെങ്കിലും പാര്‍ട്ടിയെ നിയന്ത്രിക്കാനുള്ള പോരാട്ടം തുടരുകയാണ് ഷിന്‍ഡെ പക്ഷം.

 




കൂടുതല്‍വാര്‍ത്തകള്‍.