CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 19 Minutes 59 Seconds Ago
Breaking Now

ഫ്‌ളാറ്റിലെ അഞ്ചാം നിലയില്‍ നിന്ന് വീണ് രണ്ട് വയസുകാരി; രക്ഷിച്ച് യുവാവ്

സൂപ്പര്‍ ഹീറോ എന്നാണ് മാധ്യമങ്ങള്‍ ഷെന്‍ ഡോങിനെ വിശേഷിപ്പിച്ചത്.

ഫ്‌ളാറ്റിലെ അഞ്ചാം നിലയിലെ ജനലില്‍ നിന്ന് പുറത്തേക്ക് വീണ രണ്ട് വയസുകാരിയെ നിലത്ത് വീഴാതെ കൈകളില്‍ പിടിച്ച് ജീവന്‍ രക്ഷിച്ച ഷെന്‍ ഡോങ് ചൈനയുടെ ഹീറോ. ഷെജിയാങ് പ്രവിശ്യയിലെ ടോങ്ഷിയാങ് നഗരത്തിലാണ് സംഭവം നടന്നത്.ഷെന്‍ ഡോങ് കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടയിലാണ് കുട്ടി ജനലില്‍ നിന്ന് താഴേക്ക് വീഴുന്നത് കണ്ടത്. ഷെന്‍ ഓടിച്ചെന്ന് കുട്ടിയെ നിലത്ത് വീഴാതെ കൈയില്‍ പിടിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചൈനീസ് പൊലീസ് ഉദ്യോഗസ്ഥനായ ലിജിയാന്‍ ഷാവോ ട്വീറ്ററിലൂടെ പങ്കുവെച്ചതോടെ നിരവധി ആളുകളാണ് ഷെനിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. സൂപ്പര്‍ ഹീറോ എന്നാണ് മാധ്യമങ്ങള്‍ ഷെന്‍ ഡോങിനെ വിശേഷിപ്പിച്ചത്.

'സിനിമകളില്‍ മാത്രമല്ല, ഹീറോസ് ലോകത്തിലുമുണ്ടെന്നാണ്' പലരും ഷെനിനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തത്. അപകട സമയത്ത് രണ്ട് വയസുകാരിയുടെ കാലുകള്‍ക്കും ശ്വാസകോശത്തിനും പരിക്കേറ്റിരുന്നു. ഇപ്പോള്‍ കുട്ടി ആശുപത്രിയിലാണ്. 'എന്താണ് ആ സമയത്ത് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. കുട്ടിയെ നിലത്ത് വീഴാതെ പിടിക്കാന്‍ കഴിഞ്ഞത് കൊണ്ട് വലിയ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞു. കൃത്യസമയത്ത് എനിക്ക് അവിടെ എത്താന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും' ഷെന്‍ ഡോങ് മാധ്യമങ്ങളോട് പറഞ്ഞു.

 

umEDocVvC">pic.twitter.com/PumEDocVvC

— Lijian Zhao 赵立坚 (@zlj517) July 22, 2022




കൂടുതല്‍വാര്‍ത്തകള്‍.