CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 29 Minutes 35 Seconds Ago
Breaking Now

ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പാക്കി ഇറാന്‍; 2022ല്‍ ഇതുവരെ തൂക്കിലേറ്റിയത് പത്ത് സ്ത്രീകളെ

ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വ്യത്യസ്ത കേസുകളിലായി മൂന്ന് സ്ത്രീകളെയും തൂക്കിലേറ്റിയതെന്നാണ് എന്‍.ജി.ഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇറാനില്‍ ഒറ്റദിവസം മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്. രാജ്യത്ത് വധശിക്ഷകളുടെ, പ്രത്യകിച്ചും സ്ത്രീകളെ വധശിക്ഷക്ക് വിധിക്കുന്നതിന്റെ എണ്ണം കുത്തനെ കൂടിവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഈ കൂട്ട വധശിക്ഷ നടപ്പാക്കലിന്റെ വാര്‍ത്തയും പുറത്തുവന്നിരിക്കുന്നത്.

ജൂലൈ 27ന് രാജ്യത്ത് വിവിധ ജയിലുകളിലായി മൂന്ന് സ്ത്രീകളുടെ വധശിക്ഷ നടപ്പിലാക്കിയതായി നോര്‍വേ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വ്യക്തമാക്കി. ഭര്‍ത്താക്കന്മാരെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് വ്യത്യസ്ത കേസുകളിലായി മൂന്ന് സ്ത്രീകളെയും തൂക്കിലേറ്റിയതെന്നാണ് എന്‍.ജി.ഒ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇതില്‍ പല കേസുകളിലും തങ്ങളെ നിരന്തരം പീഡിപ്പിച്ചിരുന്ന ഭര്‍ത്താക്കന്മാരെയാണ് സ്ത്രീകള്‍ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഫ്ഗാന്‍ പൗരയായ സെനോബാര്‍ ജലാലി എന്ന യുവതിയെ ടെഹ്‌റാന് പുറത്തെ ഒരു ജയിലിലും സൊഹെയ്‌ല അബേദി എന്ന യുവതിയെ പടിഞ്ഞാറന്‍ ഇറാനിലെ സനന്‍ദാജിലെ ജയിലിലും വെച്ച് തൂക്കിലേറ്റി. ഫറാനക് ബെഹെഷ്ടി എന്ന യുവതിയുടെ വധശിക്ഷ വടക്കുപടിഞ്ഞാറന്‍ നഗരമായ ഉര്‍മിയയിലെ ജയിലില്‍ വെച്ചാണ് നടപ്പിലാക്കിയത്.

ഇതില്‍ സൊഹെയ്‌ല അബേദി 15ാം വയസില്‍ വിവാഹിതയാകുകയും പിന്നീട് പത്ത് വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലിലാകുകയും ചെയ്തതാണ്. 2015ലായിരുന്നു അബേദിയെ അധികൃതര്‍ അറസ്റ്റ് ചെയ്തത്.അഞ്ച് വര്‍ഷം മുമ്പാണ് ഫറാനക് ബെഹെഷ്ടിക്ക് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷ വിധിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.