CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 48 Minutes 21 Seconds Ago
Breaking Now

ഇന്ത്യയുടെ കണ്ണീര്‍ കണ്ടതാണ്‌ , ഇന്ത്യ ആവശ്യപ്പെടാതെ തന്നെ ലഷ്‌കറെ തോയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍

'ഇന്ത്യന്‍ പൗരന്മാരടക്കം നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കറെ തോയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണ്.

ഇന്ത്യ ആവശ്യപ്പെടുക പോലും ഇല്ലാതെ ലഷ്‌കറെ തോയ്ബയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് ഇസ്രയേല്‍. മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

'ഇന്ത്യന്‍ പൗരന്മാരടക്കം നൂറു കണക്കിന് പേരുടെ കൊലപാതകത്തിന് ഉത്തരവാദികളായ ലഷ്‌കറെ തോയ്ബ മാരകവും നിന്ദ്യവുമായ ഭീകരസംഘടനയാണ്. 2008 നവംബര്‍ 26 ല്‍ അവര്‍ നടത്തിയ ഹീനമായ പ്രവൃത്തികള്‍ ഇപ്പോഴും സമാധാനകാംഷികളായ രാജ്യങ്ങളുടെയും സമൂഹങ്ങളുടെയും മനസില്‍ പ്രതിധ്വനിക്കുന്നു. ഇന്ത്യയുടെ കണ്ണീര്‍ ഞങ്ങള്‍ കണ്ടതാണെന്നും ലഷ്‌കറെ തോയ്ബയെ ഭീകരസംഘടന പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടില്ലെങ്കിലും ഇക്കാര്യത്തില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ലഷ്‌കറിനെ ഭീകരവാദ സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി ഇസ്രയേല്‍ എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.