പാകിസ്താന് മുന്നറിയിപ്പുമായി സാമ്പത്തിക റേറ്റിങ് ഏജന്‍സിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടല്‍ പാകിസ്താനെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളില്‍ പാകിസ്താനെ തകര്‍ക്കുമെന്നും മൂഡീസ് മുന്നറിയിപ്പ് നല്‍കി.
കടമെടുക്കല്‍, വിദേശനാണ്യ ശേഖരം എന്നിവയില്‍ പാകിസ്താന്‍ തിരിച്ചടി നേരിടുമെന്നാണ് മുന്നറിയിപ്പ്. 'ഇന്ത്യയുമായി ഇപ്പോള്‍ ഉള്ള, ഉണ്ടായേക്കാവുന്ന സംഘര്‍ഷങ്ങള്‍ പാകിസ്താനെ കൂടുതല്‍ അപകടത്തിലേക്കാണ് നയിക്കുക. പാകിസ്താന്റെ വളര്‍ച്ചയെയും, നിലവിലെ സാമ്പത്തിക അവസ്ഥയെയും രൂക്ഷമായി ബാധിക്കും. നിലവില്‍ പാകിസ്താന്‍ സമ്പദ് വ്യവസ്ഥ വലിയ ഒരു തകര്‍ച്ചയില്‍ നിന്ന് മെല്ലെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. എന്നാല്‍ ഒരു പ്രശ്നം ഉണ്ടായാല്‍ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുമുള്ള പാകിസ്താന്റെ കടമെടുപ്പിനെയും മറ്റും അത് ബാധിച്ചേക്കും. അത് വലിയ പ്രതിസന്ധിയിലേക്ക് നയിക്കും' എന്നാണ് മൂഡീസ് മുന്നറിയിപ്പ് നല്‍കുന്നത്.