അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ അഭയാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് പുതിയ 'ഓഫര്‍ വെച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ നിന്ന് സ്വയം നാടുവിടാന്‍ തയ്യാറായിരിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക് 1000 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചു. യുഎസ് ഡിപ്പാര്‍ട്മന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടേതാണ് ഈ തീരുമാനം.
ഒരു വ്യക്തി അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, അയാളെ അറസ്റ്റ് ചെയ്ത്, നാടുകടത്തുന്നത് വരെയുള്ള നടപടികള്‍ക്ക് 17000 ഡോളറാണ് ചിലവ്. ഈ ചിലവ് വെട്ടിച്ചുരുക്കാനാണ് അഭയാര്‍ത്ഥികള്‍ക്ക് പണം വാഗ്ദാനം ചെയ്യുന്നത്.
ജനുവരി 20ന് പ്രസിഡന്റ് പദവി ഏറ്റെടുത്തതിന് പിന്നാലെ വലിയ രീതിയിലുള്ള നാടുകടത്തലാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെയ്ക്കും 1,52,000 ആളുകളെ നാടുകടത്തിയെന്നാണ് കണക്ക്. ഇതിനായി വലിയ തുകയാണ് ചിലവ് എന്നതിനാലാണ് പുതിയ വാഗ്ദാനം.
വലിയ വിവാദങ്ങളില്‍ ഇടംപിടിച്ച സംഭവം കൂടിയായിരുന്നു ട്രംപിന്റെ നാടുകടത്തല്‍. അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ കയ്യിലും കാലിലും വിലങ്ങണിയിച്ച ശേഷം, വ്യോമസേനാ വിമാനത്തില്‍ എത്തിച്ച നടപടിക്ക് നേരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.