പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ രണ്ട് ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന അവകാശവാദവുമായി പാക്കിസ്ഥാന്‍. പഴയ പല ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ചായിരുന്നു പാക് മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. മുന്‍നിരയിലെ വാര്‍ത്താ ചാനലായ പിടിവി ഉള്‍പ്പെടെ മാധ്യമങ്ങളാണ് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്.
ഒരു സ്ഥിരീകരണവുമില്ലാതെ ബ്രേക്കിങ് ന്യൂസ് എന്നു ചേര്‍ത്ത് രണ്ട് ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന വാര്‍ത്ത പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.
സോഷ്യല്‍മീഡിയകളും ഈ വാര്‍ത്ത പ്രചരിച്ചു. രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍ 2024 സെപ്തംബറില്‍ തകര്‍ന്ന മിഗ് 29 ഫൈറ്റര്‍ ജെറ്റിന്റെ ചിത്രങ്ങളാണ് പാക് മീഡിയ ഉപയോഗിച്ചിരിക്കുന്നത്.
ദുനിയ ന്യൂസ് ടിവി , എആര്‍വൈ ന്യൂസ് ചാനല്‍ എന്നിവരും പലരീതിയില്‍ വ്യാഖ്യാനിക്കുന്നുണ്ട്.