CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 44 Minutes 42 Seconds Ago
Breaking Now

അമേരിക്കയില്‍ പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ് ; രണ്ടുപേര്‍ ഐസിയുവില്‍ ; വിദ്വേഷ വധശ്രമമെന്ന് സൂചന

അക്രമിയെ പിടികൂടാനായില്ല.

അമേരിക്കയില്‍ പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പ്. വെര്‍മോണ്ടില്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്. 

ശനിയാഴ്ച വൈകിട്ടാണ് ഞെട്ടിക്കുന്ന ആക്രമണമുണ്ടായത്. അക്രമിയെ പിടികൂടാനായില്ല. 

ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. ഹിസാം അവര്‍ത്ഥാനി, കിന്നന്‍ അബ്‌ഡേല്‍ ഹമീദ്, തസീം അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്. ഇവരില്‍ രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. 

 




കൂടുതല്‍വാര്‍ത്തകള്‍.