ദീര്‍ഘകാലം ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് (STSMCC) വികാരിയായിരുന്ന ഫാ. ജോയ് വയലിലിന്റെ മാതാവ് ഏലിക്കുട്ടി ജോസഫ് നിര്യാതയായി. 84 വയസ്സായിരുന്നു.
ഇപ്പോള്‍ നാട്ടിലുള്ള ഫാ. ജോയ് വയലില്‍ സെമിനാരിയില്‍ അധ്യാപകനായി സേവനം അനുഷ്ഠിക്കുകയാണ്.
സംസ്‌കാര ശുശ്രൂഷകള്‍ നാളെ വസതിയില്‍ വെച്ച് ആരംഭിക്കും, ശേഷം സംസ്‌കാര കര്‍മ്മങ്ങള്‍ വിളക്കുമാടം, സെന്റ് സേവ്യേഴ്‌സ് ചര്‍ച്ചില്‍ നടത്തും.
യുകെയിലെ പല ഇടങ്ങളിലും സേവനം നല്‍കിയിട്ടുള്ള ഫാ. ജോയ് വയലില്‍ യുകെയില്‍ ഏറെ അറിയപ്പെടുന്ന ഒരു വൈദികനായിരുന്നു.
അമ്മയുടെ വിയോഗത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളുടെയും, ഫാ. ജോയ് വയലിലിന്റെയും ദുഃഖത്തില്‍ യൂറോപ്പ് മലയാളിയും പങ്കുചേരുന്നു.