CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 2 Minutes 49 Seconds Ago
Breaking Now

ജോലിസ്ഥലത്ത് നിന്ന് ബലമായി പിടിച്ചുകൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, യുവതി മരിച്ചു

ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 4.30ന് തേനി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

ഉടുമ്പന്‍ചോലയില്‍ അയല്‍വാസി പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ഉടുമ്പന്‍ചോല പാറക്കല്‍ സ്വദേശി ഷീലയാണ് മരിച്ചത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച അയല്‍വാസിയായ ശശികുമാറാണ് ഷീലയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 4.30ന് തേനി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമികവിവരം. പ്രതി ശശിയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഉടുമ്പന്‍ചോല ചെല്ലക്കണ്ടം മുപ്പതേക്കര്‍ ഭാഗത്താണ് സംഭവം.

മറ്റ് തൊഴിലാളികള്‍ക്കൊപ്പം കൃഷിയിടത്തില്‍നിന്ന് ഏലക്ക ശേഖരിക്കുന്നതിനിടെ ഷീലയെ ശശികുമാര്‍ ബലമായി പിടിച്ച് കൊണ്ടുപോയി തീ കൊളുത്തുകയായിരുന്നു. വാതില്‍ തകര്‍ത്താണ് ഇരുവരെയും പൊലീസ് പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും തേനി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.