CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 4 Minutes Ago
Breaking Now

വരും നാളുകളില്‍ യൂറോപ്പിലെ ജീവിതം അസഹ്യമാകും? 2025 ആദ്യം ഗള്‍ഫ് സ്ട്രീം തകരും; യൂറോപ്പിനെ കൊടുംതണുപ്പിലേക്ക് തള്ളിവിടും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍; കാലാവസ്ഥ കാത്തുവെയ്ക്കുന്ന 'സര്‍പ്രൈസില്‍' യൂറോപ്പ് ഉപേക്ഷിക്കേണ്ടി വരുമോ?

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉരുകുന്ന മഞ്ഞുപാളികള്‍ ഗള്‍ഫ് സ്ട്രീമിനെ തകര്‍ക്കുമെന്നാണ് പറയപ്പെടുന്നത്

2004-ലാണ് ദി ഡേ ആഫ്റ്റര്‍ ടുമാറോ എന്ന ഹോളിവുഡ് ചിത്രം പുറത്തിറങ്ങുന്നത്. ഭൂമുഖത്തെ പുതിയ ഐസ് യുഗത്തിലേക്ക് തള്ളിവിടുന്ന അന്താരാഷ്ട്ര കൊടുങ്കാറ്റിനെ കുറിച്ചാണ് ആ ചിത്രം പരാമര്‍ശിച്ചത്. ശാസ്ത്ര സങ്കല്‍പ്പം എന്ന നിലയില്‍ വലിയ ഹിറ്റായിരുന്നു ഈ ചിത്രം. എന്നാല്‍ യഥാര്‍ത്ഥ ലോകത്ത് ഇത് സംഭവിച്ചാല്‍ എന്താകും അവസ്ഥ?

അതിനുള്ള സകല സാധ്യതകളും ഇപ്പോള്‍ തെളിഞ്ഞ് വരുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉരുകുന്ന മഞ്ഞുപാളികള്‍ ഗള്‍ഫ് സ്ട്രീമിനെ തകര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. നോര്‍ത്തേണ്‍ ഹെമിസ്ഫിയറിലേക്ക് ചൂട് എത്തിക്കുന്നത് ഈ സിസ്റ്റമാണ്. The Day After Tomorrow Creators Open Up About How They Destroyed the World  | SYFY WIRE

ഈ അധിക ചൂട് ശ്രോതസ്സ് ഇല്ലാത്ത പക്ഷം നോര്‍ത്ത് അമേരിക്കയിലും, ഏഷ്യയിലെയും, യൂറോപ്പിലെയും ചില ഭാഗങ്ങളിലും ശരാശരി താപനില പല മടങ്ങ് താഴേക്ക് പോകും. ഇതോടെ കനത്ത, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ലോകത്ത് അനുഭവിക്കേണ്ടി വരുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ നീര്‍ച്ചുഴികള്‍ പെട്ടെന്ന് ഇല്ലാതാകാന്‍ സാധ്യത ഏറെയാണെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പില്‍ പറയുന്നു. The Day After Tomorrow (2004) - IMDb

എന്നാല്‍ എപ്പോഴാണ് ഈ തകര്‍ച്ച കൃത്യമായി സംഭവിക്കുകയെന്ന് പഠനം നടത്തിയ നെതര്‍ലാന്‍ഡ്‌സിലെ ഉട്രെഷ് യൂണിവേഴ്‌സിറ്റി ഗവേഷകര്‍ക്ക് വ്യക്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇത് അടുത്ത വര്‍ഷം തന്നെ സംഭവിക്കാമെന്ന് നേരത്തെ ഒരു പഠനം വ്യക്തമാക്കിയിരുന്നു. 'ഈ തകര്‍ച്ചയ്ക്ക് അരികിലേക്ക് നീങ്ങുകയാണ്. എന്നാല്‍ എത്ര അടുത്തുണ്ട് ഈ അവസ്ഥയെന്ന് ഉറപ്പില്ല', കാലാവസ്ഥാ ശാസ്ത്രജ്ഞന്‍ കൂടിയായ ഗവേഷകന്‍ റെനെ വാന്‍ വെസ്റ്റെന്‍ പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.